കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിക്കേണ്ടെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. എന്നാല്‍ ഒരു കോടി രൂപ പിഴ ഈടാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.
ഫഌറ്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി നടപടിയെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
നിയമം ലംഘിച്ചാണ് സമുച്ചയം ഡിഎല്‍എഫ് കെട്ടിപ്പടുത്തതെന്ന് കണ്ടെത്തിയിട്ടും പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നില്ല. ഫഌറ്റിനായുള്ള കോടികളുടെ നിക്ഷേപവും ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫഌറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടതില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചത്.
തുടര്‍ന്ന് ഇവര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."