ട്രംപിനെ അനുകരിച്ച് സ്വീഡിഷ് ഉപപ്രധാനമന്ത്രി
സ്റ്റോക്ഹോം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകരിച്ച് സ്വീഡിഷ് ഉപപ്രധാനമന്ത്രി ഇസബെല്ല ലോവിന്. ചുറ്റും സ്ത്രീകളെ നിര്‍ത്തി ഇസബെല്ല പുതിയ നിയമത്തില്‍ ഒപ്പുവയ്ക്കുന്ന ചിത്രമാണ് ട്രംപുമായി താരതമ്യത്തിന് ഇടയാക്കിയത്.
നേരത്തെ ഗര്‍ഭച്ഛിദ്രത്തിന് എതിരേയുള്ള ബില്‍ പാസാക്കുന്ന ചിത്രം ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചുറ്റും പുരുഷന്മാര് മാത്രമാണുണ്ടായിരുന്നത്.
ബില്‍ പാസാക്കുമ്പോള്‍ സ്ത്രീകളുടെ അഭിപ്രായം തേടാതെയാണ് പാസാക്കിയതെന്നും അതിനാലാണ് ചിത്രത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതെന്നും ഈ ചിത്രം ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ ആരോപിച്ചിരുന്നു.ഇതിന് മറുപടിയാണ് ഇസബെല്ലയുടെ ചിത്രമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ട്രോളര്‍മാര്‍ പറയുന്നത്. പലരും ട്രംപിനുള്ള മറുപടിയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാന ബില്ലില്ലാണ് ഇസബെല്ല ഒപ്പുവച്ചത്. ബില്ലില്‍ ഇനി തീരുമാനമെടുക്കേണ്ടത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നും അവര്‍ പറഞ്ഞു. നേരത്തെ പാരിസ് ഉടമ്പടി തട്ടിപ്പാണെന്നും അതില്‍ നിന്ന് പിന്മാറുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."