HOME
DETAILS
MAL
ഭക്ഷ്യ വിഷബാധ: ബിക്കാനീര്‍ എക്സ്പ്രസിലെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
February 05 2017 | 02:02 AM
പട്ടാമ്പി: കൊച്ചുവേളി- ബിക്കാനീര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളടക്കമുള്ള 12ഓളം ആളുകളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കു പോവുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി 11ഓടെ യാണ് സംഭവം. ഇതേ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു.
എറണാകുളത്തുനിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. യാത്രക്കിടെ പലര്‍ക്കും ചെറിയതോതില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പട്ടാമ്പിയില്‍ എത്തിയതോടെ രൂക്ഷമായി, പലരും തളര്‍ന്ന് വീണതായും പറയുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഫുട്ബോള്‍ ടീമംഗങ്ങളാണിവര്. എറണാകുളം കേരള ഫുട്ബോള്‍ പരിശീലന ക്യാംപില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."