'പാഠം നാല്: ഫണ്ട് കണക്ക്'- ഹെലികോപ്റ്റര്‍ വിവാദത്തില്‍ പരിഹാസവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിക്കെതിരെ പരിഹാസവുമായി സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസ്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം പരിഹാസമഴിച്ചു വിട്ടിരിക്കുന്നത്.
'പാഠം-4 ഫണ്ട് കണക്ക്' എന്നു തുടങ്ങുന്ന പോസ്റ്റില്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകകളോടൊപ്പം ഹെലികോപ്റ്റര്‍ യാത്രക്കുള്ള ചെലവും ഉള്‍പെടുത്തിയിരിക്കുന്നു.
ഡിജിപി ജേക്കബ് തോമസിന്റെ പോസ്റ്റ് ഇങ്ങനെ:
പാഠം-4
ഫണ്ട് കണക്ക്
ജീവന്റെ വില -25 ലക്ഷം
അല്‍പ്പജീവനുകള്‍ക്ക് - 5 ലക്ഷം
അശരണരായ മാതാപിതാക്കള്‍ക്ക് -5 ലക്ഷം
ന്മ ആശ്രയമറ്റ സഹോദരിമാര്‍ക്ക് -5 ലക്ഷം
ന്മ ചികില്‍സയ്ക്ക് -3 ലക്ഷം
ന്മ കാത്തിരിപ്പു തുടരുന്നത് -210 കുടുംബങ്ങള്‍
ന്മ ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് - 8 ലക്ഷം
പോരട്ടേ പാക്കേജുകള്‍!
സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത്. കഴിഞ്ഞ 26ന് തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് പറന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് യാത്ര ചെയ്തു. ഈ യാത്രക്കായി എട്ടുലക്ഷം രൂപയാണ് ചെലവ്. ഇത് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് വകയിരുത്തിയത്.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററാണ് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."