മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സൗഹൃദ മത്‌സരമല്ലെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് സൗഹൃദ മത്‌സരങ്ങളായിരിക്കില്ലെന്ന് ബി.ജെ.പിയോട് ശിവസേന. ഇത സൗഹൃദ മത്‌സരല്ലെന്നും കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധമാണെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ശനിയാഴ്ച തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രതികരണം.
'ബി.ജെ.പി ദേശീയാധ്യക്ഷന്‍ ഇതൊരു സൗഹൃദ മത്‌സരമായാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇത് സൗഹൃദ മത്‌സരമല്ല. സംസ്ഥാന നേതാക്കള്‍ക്ക് ഇത് കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധമാണ്' -താക്കറെ പറഞ്ഞു.
എന്നും നിങ്ങളെ പിന്തുണച്ചിരുന്ന ശക്തിയാണ് നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് ശേഷം എല്ലാവരും മോദിക്കെതിരെ തിരിഞ്ഞപ്പോഴും നിങ്ങളോടൊപ്പം നിന്നവരെയാണ് ശിവസേനയുടെ പിന്‍മാറ്റത്തോടെ നിങ്ങള്‍ക്ക്‌നഷ്ടമായതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
ശിവസേനയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മഹാരാഷ്ട്രയില്‍ അവര്‍ സ്വന്തമായി മതസരിക്കുന്നത് ബി.ജെ.പിയുമായുള്ള സഖ്യത്തിന് വിള്ളലുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും മുന്നണി രാഷ്ട്രീയം ആവശ്യമില്ലെന്നും ശിവ സൈനികര്‍ മാത്രമേ സേനക്കുണ്ടാകൂവെന്നും താക്കറെ പറഞ്ഞു.
ബാലസാഹിബ് താക്കറെക്കും കുടുംബത്തിനുമെതിരായി സംസാരിച്ചവരെ തുടച്ചു നീക്കുന്ന പതിവാണ് മുംബൈക്കുള്ളതെന്നും ശിവസേനയെ തകര്‍ക്കാമെന്നു കരുതുന്നവര്‍ സ്വയം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."