ബഹ്‌റൈന്‍ കെ.എം.സി.സി ഇ.അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി കേന്ദ്ര കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
തണുപ്പ് ശക്തമായ ബഹ്‌റൈനിലെ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അവഗണിച്ച്‌നിരവധി പേരാണ് ചടങ്ങിനെത്തിയത്.
മനാമ അല്‍ രാജ സ്‌കൂളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അനുസ്മരണ ചടങ്ങ് ഇന്ത്യന്‍ എംബസ്സി സെക്കന്റ് സെക്രട്ടറി ആനന്ദ പ്രകാശ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഹബീബ് റഹ്മാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഇ അഹമ്മദ് എന്ന നാമം പ്രവാസ ഭൂമിയില്‍ മലയാളികളുടെ അത്താണിയായിരുന്നുവെന്ന് അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. ആര്‍ക്കും എപ്പോഴും ആശ്രയിക്കാവുന്ന സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. ഗള്‍ഫ് ഭരണാധികാരികളുമായി ആഴത്തിലുള്ള ഹൃദയ ബന്ധം സൂക്ഷിച്ച നയതന്ത്രജ്ഞനായ രാഷ്ട്രീയ നേതാവിനെയാണു നഷ്ടമായിരിക്കുന്നതെന്നും അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്രുദ്ദീന്‍ കോയ തങ്ങള്‍, എസ് വൈ എസ് കേരള സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, മനാമ എം പി അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത, ബഹ്‌റൈന്‍ കേരളീയ സമാജം ജന സെക്രട്ടറി എന്‍ കെ വീരമണി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, രാജു കല്ലുമ്പുറം(ഒ ഐ സി സി), മഹേഷ് (പ്രതിഭ), സിയാദ് ഏഴംകുളം(ജെ സി സി ), കെ ജനാര്‍ദ്ദനന്‍,അബ്രഹാം ജോണ്‍, സോമന്‍ ബേബി, മുഹമ്മദ് ഇഖ്ബാല്‍, കെ സി സൈനുദ്ദീന്‍ സഖാഫി(ഐ.സി.എഫ്), രാമത്ത് ഹരിദാസ്, കുട്ടൂസ മുണ്ടേരി, സി കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതമാശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."