HOME
DETAILS
MAL
മഹാരാഷ്ട്ര സാമുദായിക കലാപം; 43 പേരെ അറസ്റ്റ് ചെയ്തു
backup
January 10 2018 | 07:01 AM
പൂനെ: മഹാരാഷ്ട്രയിലെ സാമുദായിക കാലാപത്തിന്റെ ഭാഗമായി ഇതു വരെ 43 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ 1818ലെ കൊറേഗാവ്-ഭീമ യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദലിതുകള്‍ക്ക് നേരെ മറാത്ത വിഭാഗം നടത്തിയ ആക്രമണമാണ് സാമുദായിക കലാപത്തിലേക്ക് വഴി മാറിയത്.
ജനുവരി ഒന്നിനാണ് ആക്രമണമുണ്ടാവുന്നത്. അന്ന് സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തോടനുബന്ധിച്ച് ദലിത് ഓര്ഗനൈസേഷന് മൂന്നാം തിയ്യതി മഹാരാഷ്ട്രയില്‍ ബന്ദ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."