പത്തില്‍ പത്ത് എ ഗ്രേഡ് ഗായത്രി മേനോന്‍ മേളയുടെ താരം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത പത്തെണ്ണത്തിലും എ ഗ്രേഡ് നേടി മേളയുടെ താരമായി ഗായത്രി മേനോന്‍. ആലത്തൂര്‍ ബി.എസ്.എസ്.ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗായത്രി മേനോന്‍.
സംസ്‌കൃതം ഗാനാലാപനം, അഷ്ടപദി, ചമ്പു പ്രഭാഷണം, മലയാളം പദ്യം ചൊല്ലല്‍, ഉറുദു സംഘഗാനം ,മലയാളം സംഘഗാനം , ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, സംസ്‌കൃതം സംഘഗാനം, വന്ദേ മാതരം എന്നീ മത്സരങ്ങളിലാണ് ഗായത്രി മേനോന് എ ഗ്രേഡുലഭിച്ചത.് സംഗീത അധ്യാപികയായ അമ്മ ബീന രമേഷാണ് ഗായത്രിയുടെ ആദ്യ ഗുരു.ഇപ്പോള്‍ ഡോ.ലോല സുജുവിന്റെ കീഴിലാണ് ശാസ്ത്രീയം സംഗീതം പരിശീലിക്കുന്നത്.
സദനം ശിവദാസിന്റെ ശിക്ഷണത്തില്‍ കഥകളി സംഗീതവും പഠിക്കുന്നുണ്ട്. അഞ്ചു വര്‍ഷമായി കലോത്സവ വേദികളില്‍ ഗായത്രി സജീവമാണ്. 2015ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതം മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കല്‍പ്പാത്തി സംഗീതോത്സവത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തി. ഡല്‍ഹിയിലെ ജനസംസ്‌കൃതി സര്‍ഗോത്സവത്തില്‍ അഞ്ച് വര്‍ഷം കലാതിലകമായിരുന്നു. സണ്‍ സിംഗര്‍ ഫൈനല്‍ മത്സരാര്‍ത്ഥി കൂടിയായ ഗായത്രി ഇന്ത്യന്‍ മ്യൂസിക്ക് ലീഗ് സെമി ഫൈനലിസ്റ്റുമാണ്.
ഏക സഹോദരന്‍ ഗോകുല്‍മേനോനും ഒട്ടും പിറകിലല്ല. ജില്ലാ കലോത്സവത്തില്‍ യു.പി.വിഭാഗം വന്ദേ മാതരത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് ഗോകുല്‍. ചേച്ചി പഠിക്കുന്ന സ്‌കൂളില്‍ തന്നെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.പാലക്കാട് കുനിശ്ശേരി സ്വദേശി രമേഷ് മേനോന്റെ മക്കളാണ് .റവന്യൂ ജില്ലാ കലോത്സവത്തില്‍ പത്ത് ഇനങ്ങളില്‍ പങ്കെടുത്ത് ആറെണ്ണത്തില്‍ ഒന്നാം സ്ഥാനവും നാല് എണ്ണത്തില്‍ എ ഗ്രേഡും നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."