HOME
DETAILS

കോര്‍പറേഷനില്‍ കെട്ടിട നിര്‍മാണ അപേക്ഷ സ്വീകരിക്കാന്‍ സോഫ്റ്റ്‌വെയര്‍ വരുന്നു

  
backup
February 05 2017 | 06:02 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f-%e0%b4%a8

കോഴിക്കോട്: കോര്‍പറേഷനില്‍ കെട്ടിട നിര്‍മാണ അപേക്ഷകള്‍ സ്വീകരിക്കാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നു. കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകള്‍ കൂടുതല്‍ സുതാര്യമായും എളുപ്പത്തിലും കുറഞ്ഞ സമയംകൊണ്ടു പരിശോധിച്ചു തീര്‍പ്പാക്കാനായാണു പുതിയ ഓട്ടോമേറ്റഡ് ആന്‍ഡ് ഇന്റലിജന്റ് സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നത്. ഇതിനുള്ള പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കി.
തദ്ദേശമന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് കോര്‍പറേഷനില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ജില്ലാ ടൗണ്‍ പ്ലാനറും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-ഗവണ്‍മെന്റെ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയും ജനപ്രതിനിധികളും നഗരാസൂത്രണ ഉദ്യോഗസ്ഥരും ചേമ്പര്‍ ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണു പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.
പുതുതായി തയാറാക്കുന്ന സോഫ്റ്റ്‌വെയര്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഓണ്‍ലൈനായി പരിശോധിച്ചു നിയമവിധേയമായ അപേക്ഷകള്‍ മാത്രം സ്വീകരിക്കുന്നതിനാല്‍ കോര്‍പറേഷനിലെ ടൗണ്‍ പ്ലാനിങ് വിഭാഗത്തിലെ ജീവനക്കാരുടെ ജോലിഭാരം കുറയും. അതുവഴി ഒന്നോ രണ്ടോ തട്ടുകളില്‍ മാത്രം കെട്ടിടനിര്‍മാണ അപേക്ഷ പരിശോധിച്ചാല്‍ മതിയെന്ന സാഹചര്യമുണ്ടാകുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago