സ്നേഹ സ്പര്‍ശം; ജനകീയമായി സമാഹരിച്ചത് 6.45 കോടി
കോഴിക്കോട്്: ജില്ലാ പഞ്ചായത്തിന് കീഴിലുളള കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ജനകീയ വിഭവസമാഹരണ യജ്ഞമായ സ്നേഹ സ്പര്‍ശത്തിലൂടെ സമാഹരിച്ചത് 6.45 കോടി രൂപ. വിഭവസമാഹരണത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. അനുമോദന യോഗം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. എ.ഡി.എം ടി. ജനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, ടി.എം അബൂബക്കര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ചീഫ് മാനേജര്‍ ശ്രീനിവാസന് സംസാരിച്ചു.
പഞ്ചായത്ത് തലത്തില്‍ കക്കോടിയാണ് ഏറ്റവും കൂടുതല്‍ തുക(34,30,595 രൂപ) സമാഹരിച്ചത്. ചേളന്നൂര്‍ (20,40,184) കോട്ടൂര്‍ (20,24,711), പേരാമ്പ്ര(17,03,250) ജനകീയമായി സമാഹരിച്ചത്.
ബ്ലോക്ക് തലത്തില്‍ ചേളന്നൂരിനാണ് ഒന്നാം സ്ഥാനം(99,05,157 രൂപ). പേരാമ്പ്ര (74,11,218) രണ്ടാമതും കുന്ദമംഗലം (66,85,738 രൂപ) മൂന്നാമതുമെത്തി. നഗരസഭകളില്‍ വടകരയും പയ്യോളിയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. കൊയിലാണ്ടിയും രാമനാട്ടുകരയും മൂന്നാമതായി.
പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് കക്കോടിയിലെ 16-ാം വാര്‍ഡാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 37,58,50 വാര്‍ഡുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."