ഇ. അഹമ്മദിനോടുള്ള അനാദരവ് ലോക്സഭയില്‍ ഉന്നയിക്കും: ശശി തരൂര്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദിനോട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അനാദരവ് ലോക്സഭയില്‍ ഉന്നയിക്കുമെന്ന് ശശിതരൂര്‍ എം.പി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.
കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന ഇ.അഹമ്മദ് അനുശോചന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷത്തെ ബന്ധമാണ് അദ്ദേഹവുമായി തനിക്കുണ്ടായിരുന്നത്. അവസാന ശ്വാസംവരെ രാജ്യത്തിനായി പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു ഇ.അഹമ്മദ്. ആശുപത്രിയില്‍ കഴിയവേ ബന്ധുക്കള്‍ക്ക് സന്ദര്‍ശനം നടത്താന്‍ അനുവദിക്കാത്തത് കടുത്ത അപരാധമാണ്.
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എക്കാലവും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഏതു രീതിയിലാണ് അന്വേഷണമെന്ന് കണ്ടറിയേണ്ട സ്ഥിതിയാണെന്നും ശശിതരൂര്‍ പറഞ്ഞു.
ടി. സിദ്ദിഖ്, കെ.സി അബു, വി.ടി സുരേന്ദ്രന്,മൊയ്തീന്‍കോയ, മുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."