മാപ്പിളത്തനിമ വിടാതെ ഫൈസലിന്റെ വരികള്‍
പ്രശസ്ത ഗാനരചയിതാവും ഗായകനും കവിയുമായ ഫൈസല്‍ കന്‍മനം രചിച്ച മാപ്പിളപാട്ടുകളാണ് ഇത്തവണ കലോത്സവ വേദിയില്‍ തനിമ കൊണ്ട് പുതുമ നിറച്ചത്. മാളിയേക്കലകത്ത് അബൂ കെന്‍സ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ഈ യുവ ഗാനരചയീതാവിന്റെ മക്ക ബഖൂര്‍ മിക്ക ഹഖിലതൃപ്പം ബങ്കീസം മികവാ... മിക്കോര്‍ സുകൃത പൊന്‍ ശൗഖിലരിപ്പം ബങ്കോഷം തികവാ... എന്ന ഗാനം ഒമ്പത് മത്സരാര്‍ഥികളാണ് ആലപിച്ചത്. ഈ ഒമ്പത് പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
ഈ ഗാനം ആലപിച്ച കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയ പതിനാലാം രാവ് റിയാലിറ്റി ഷോ ഫെയിം വിസ്മയ വസന്ത് എന്ന കുട്ടി പാടിയത് വള്ളാഹി കഥയുടെ എന്ന് തുടങ്ങുന്ന ഫൈസലിന്റെ ഏറ്റവും പുതിയ രചനയായിരുന്നു. എന്നാല്‍ നാല് പേര്‍ക്ക് മാത്രമാണ് ഫൈസല്‍ കന്‍മനം ഗാനങ്ങള്‍ നേരിട്ട് നല്‍കിയിരുന്നത്. ബാക്കിയെല്ലാവരും സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് എടുത്തതാണ്.
യൂടൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഫൈസലിന്റെ ഗാനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാപ്പിള പാട്ടിന്റെ ഉത്ഭവത്തെ പ്രകീര്‍ത്തിക്കുന്ന ഫുല്‍ ഫുലും ചുക്കും അടക്ക തേക്ക് പൂക്കും നാട്... എന്ന പ്രസിദ്ധമായ ഗാനം ഉള്‍പ്പെടെ 600ല്‍ പരം ഗാനങ്ങളും ആയിരത്തില്‍ പരം നിമിഷ കവിതകളും ഫൈസല്‍ രചിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."