പ്രപഞ്ചനന്മയ്ക്ക് മതപണ്ഡിതന്മാരും ശാസ്ത്രജ്ഞരും ഒരുമിക്കണം: എം.പി അബ്ദുസമദ് സമദാനി
കോഴിക്കോട്: മതാത്മകമായ ഒരു പ്രപഞ്ചവായനയ്ക്ക് മതപണ്ഡിതന്മാരും ശാസ്ത്രജ്ഞരും ഒരുമിക്കണമെന്ന് എം.പി അബ്ദുസമദ് സമദാനി. കേരളാ സാഹിത്യോത്സവത്തില്‍ 'മതവും സാഹിത്യവും ആരോഗ്യവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാസ്ത്രവും മതവും മനുഷ്യവളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്ന വിഷയങ്ങളാണ്. നവീന നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ മതം ഒരു ശാസ്ത്രമല്ല. മനുഷ്യ ജീവിതത്തില്‍ ഗണിതവും കവിതയുമുണ്ട്. ഗണിതം ശാസ്ത്രമായും കവിത മതമായും അവര്‍ തെരഞ്ഞെടുക്കട്ടെയെന്നും മതത്തെയും ശാസ്ത്രത്തെയും പൊതുവായിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.
മതം ഏറ്റവും വലിയ നന്മയാണ്. എന്നാല്‍ അതിനെ പല രീതിയിലും വ്യാഖ്യാനിക്കുന്നുണ്ട്. ശാസ്ത്രം മാനവരാശിക്ക് സഹായകമായതാണ്. ശാസ്ത്രം എന്നത് അറിവില്‍ നിന്നാണ് ഉത്ഭവിച്ചത്.
മനുഷ്യന് യുക്തി വളരെ പ്രധാനമാണ്. ചിലര്‍ക്ക് ശാസ്ത്രമാണ് അവസാന വാക്ക്. ശാസ്ത്രവും മതവും സങ്കടത്തിലാണെന്ന് ചിലര്‍ പറയുന്നു. ഇതിന്റെയൊക്കെ ക്രിയാത്മകമായ ഒരു രംഗം സൃഷ്ടിച്ചെടുക്കണം.
മതം ശാസ്ത്രത്തെയും ശാസ്ത്രം മതത്തെയും വളര്‍ത്തിയിട്ടുണ്ട്. ഖുര്‍ആനിന്റെ സഹായമില്ലാതെ ശാസ്ത്രത്തെ മനസിലാക്കുവാന്‍ സാധിക്കില്ല. ശാസ്ത്രമില്ലാത്ത ലോകത്തെ സങ്കല്‍പിക്കാന്‍ സാധ്യമല്ലെന്നും ശാസ്ത്രത്തില്‍ മതത്തിന്റെ സ്വാധീനമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."