HOME
DETAILS

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത: നൂറ്റാണ്ടിന്റെ സ്വപ്‌നം ചൂളംവിളിക്കുമോ...?

  
backup
February 05 2017 | 06:02 AM

nanchankode-wayanad-nilambur-railline-story-v-special

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത വയനാടിന്റെ ഒരു നൂറ്റാണ്ടിലധികമായുള്ള സ്വപ്‌നമാണ്. പാതക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം ലഭിച്ചതോടെ സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.
നിര്‍മാണം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ചേര്‍ക്കുന്ന റയില്‍വേയുടെ പിങ്ക് ബുക്കില്‍ കഴിഞ്ഞ വര്‍ഷത്തെ റയില്‍വേ ബജറ്റില്‍ അംഗീകാരം ലഭിച്ചതോടെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത ഇടം പിടിച്ചിട്ടുണ്ട്. കേന്ദ്രവും കേരള സര്‍ക്കാരും പകുതി തുക വീതം ചിലവഴിച്ച് ഈ പാത നിര്‍മിക്കാന്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 2004ലും 2008ലും 2013ലും റയില്‍വേ ഈ പാതയുടെ പ്രാഥമിക സര്‍വ്വേ നടത്തിയിരുന്നു.


പാതക്ക് അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്തിമ സ്ഥലനിര്‍ണയ സര്‍വ്വേയും വിശദമായ പദ്ധതിരേഖ തയാറാക്കുന്ന പ്രവൃത്തിയും ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഇതിനായി അനുവദിച്ച എട്ടുകോടി രൂപയില്‍ ആദ്യഗഡുവായി രണ്ടുകോടി രൂപ ഡി.എം.ആര്‍.സിക്ക് നല്‍കാന്‍ തീരുമാനമായ പശ്ചാത്തലത്തിലാണ് ഡി.എം.ആര്‍.സി സര്‍വ്വേ തുടങ്ങിയത്. ഡോ. ഇ ശ്രീധരന്‍ നേരിട്ട് മേല്‍നോട്ടം നല്‍കുന്ന സ്ഥലനിര്‍ണയ സര്‍വ്വേയില്‍ പാതയുടെ അലൈന്‍മെന്റ് തയാറാക്കിക്കഴിഞ്ഞു. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചാണ് പാത കടന്നുപോകുന്ന വഴി നിശ്ചയിച്ചിട്ടുള്ളത്. അടുത്ത മാസത്തോടെ പാതയുടെ അതിരുകള്‍ കല്ലിട്ട് നിശ്ചയിക്കുന്ന പ്രവൃത്തികള്‍ നടന്നേക്കും. 162 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം.


അഞ്ചുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് ഡോ. ഇ ശ്രീധരന്റെ വിലയിരുത്തല്‍. പാത നിര്‍മാണത്തിനായി കമ്പനി രൂപീകരിച്ച് ഫണ്ട് കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 5000 കോടി രൂപയോളമാണ് പാതക്ക് ചിലവ് വരിക. ഇതില്‍ പകുതി ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പയായി ലഭിക്കും. ബാക്കി തുകയുടെ പകുതി കേന്ദ്രവിഹിതം ലഭിക്കും. 25 ശതമാനം തുക സംസ്ഥാനത്തിന് ബാങ്ക് വായ്പയായോ കിഫ്ബിയില്‍നിന്നുള്ള വായ്പയായോ ലഭ്യമാക്കാം. വനത്തില്‍ ടണലുകളിലൂടെ നിര്‍മിക്കുന്ന പാത പരിസ്ഥിതി സംരക്ഷണത്തിനും സഹായകരമാവും.


കൊച്ചിയെ ബംഗളൂരുമായി ബന്ധിപ്പിക്കുന്ന ഈ പാത വന്‍ലാഭമാകുമെന്ന് ഡോ. ഇ ശ്രീധരന്‍ തന്നെ വിലയിരുത്തുന്നതിനാല്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വായ്പ തിരിച്ചടക്കാന്‍ സാധിക്കും. കൊച്ചി-ബംഗളുരു ഐ.ടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്ര പ്രകാരം രൂപീകരിച്ചിട്ടുള്ള കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴില്‍ പ്രത്യേക ഉപകമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിച്ചാണ് പാതയുടെ നിര്‍മാണം ആരംഭിക്കേണ്ടത്. ഉപകമ്പനി രൂപീകരണം വേഗത്തിലാക്കണമെന്നും ഉപകമ്പനിയുടെ ചെയര്‍മാനായി ഡോ. ഇ ശ്രീധരനെ നിയമിക്കണമെന്നും പാതയുടെ നിര്‍മാണച്ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്നും നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago