HOME
DETAILS

അഭിനയ പ്രതിഭക്ക് ദുരിത ജീവിതം; മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ സിനിമാ നടന്‍ മണിയും കുടുംബവും

  
backup
February 05 2017 | 06:02 AM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%a8%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9c

സുല്‍ത്താന്‍ ബത്തേരി: അവാര്‍ഡിനൊപ്പം വീടും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സിനിമാ നടന്‍ മണിയും കുടുംബവും ഇപ്പോഴും അന്തിയുറങ്ങന്നത് മേല്‍ക്കൂരയില്ലാത്ത വീട്ടില്‍. പ്ലാസ്റ്റിക് വലിച്ചു കെട്ടിയാണ് മഴയില്‍ നിന്നും വെയിലില്‍ നിന്നും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന മണിയുടെ കുടുംബം രക്ഷനേടുന്നത്.
ചെതലയം താത്തൂര്‍ കോളനിയിലെ മണിക്ക് 2006ലാണ് സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും മികച്ച ബാലനടനുള്ള അവാര്‍ഡ് ലഭിച്ചത്. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ അഭിനയമാണ് മണിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അവാര്‍ഡ് ലഭിച്ച സമയത്ത് അന്നത്തെ സര്‍ക്കാര്‍ മണിക്ക് ഉടന്‍ വീട് വച്ച് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് പ്രഖ്യാപനത്തിലൊതുങ്ങി. പിന്നീട് കഴിഞ്ഞ യു.ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് നടപ്പാക്കിയ ആശിക്കുംഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം വീടും ഭൂമിയും മണി കണ്ടെത്തി അധികൃതരെ അറിയിച്ചു. എന്നാല്‍ അതും ചുവപ്പ് നാടയില്‍ കുരുങ്ങി. ഇതോടെ നല്ല വീടെന്നമണിയുടെയും കുടുംബത്തിന്റെയും സ്വപ്‌നം വിദൂരമായി തന്നെ നിന്നു. ഇതിനിടെ ഒരുവര്‍ഷം മുന്‍പ് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി മണിക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ മുന്നോട്ട് വരുകയും വീട് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ നിര്‍മാണവും പാതിവഴിയിലാണ്.
പഴയവീട് വാസയോഗ്യമല്ലാതായതോടെ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് മണിയും കുടുംബവും കഴിയുന്നത്. വീട് നിര്‍മാണം ഏറ്റെടുത്ത സൊസൈറ്റിക്കാരെ വിളിക്കുമ്പോള്‍ യാതൊരു പ്രതികരണവും ഇല്ലെന്നാണ് മണിയും സാമൂഹ്യപ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദും പറയുന്നത്. അതേ സമയം നിര്‍മാണ സാമഗ്രികള്‍ എത്താന്‍ വൈകിയതാണ് കാലതാമസം നേരിട്ടതെന്നും ഈ മാസം തന്നെ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago