മദീന പാഷന്‍; ഉലമ, ഉമറാ കൂട്ടായ്മ സജീവം
കല്‍പ്പറ്റ: 17, 18, 19 തിയതികളില്‍ മീനങ്ങാടി ഹുദൈബിയയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഗൃഹസന്ദര്‍ശനവും ഫണ്ട് ശേഖരണവും വന്‍ വിജയമാക്കാന്‍ മേഖലാ കണ്‍വന്‍ഷനുകള്‍ തീരുമാനിച്ചു. സമ്മേളന വിജയത്തിനാവശ്യമായ മേഖലാ കര്‍മ്മ പദ്ധതികള്‍ക്കും രൂപം നല്‍കി.
കല്‍പ്പറ്റ മേഖലാ കണ്‍വന്‍ഷന്‍ റെയ്ഞ്ച് പ്രസിഡന്റ് അബ്ബാസ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹസനി, നൗഷീര്‍ വാഫി, ഹസൈനാര്‍ പരിയാരം സംസാരിച്ചു. തരുവണ ദാറുല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ നൂറുദ്ധീന്‍ ഫൈസി അധ്യക്ഷനായി. ഉസ്മാന്‍ കാഞ്ഞായി, ഉസ്മാന്‍ ഫൈസി, മൊയ്തുട്ടിയമാനി സംസാരിച്ചു.
തലപ്പുഴ മേഖലാ കണ്‍വന്‍ഷന്‍ സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹീം ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. ഇമ്പിച്ചി കോയ തങ്ങള്‍, ടി.സി അലി മുസ്‌ലിയാര്‍, അമ്മാനിക്ക, അലി യമാനി, സലാം ഫൈസി സംസാരിച്ചു. വൈത്തിരി മേഖലാ കണ്‍വന്‍ഷന്‍ മുഫത്തിശ് മുസ്തഫ ഫൈസി ഉദ്ഘാനം ചെയ്തു. ഇബ്രാഹീം ഫൈസി പേരാല്‍, കെ.ബി ഷാജഹാന്‍ വാഫി, ശാഹിദ് ഫൈസി, അബ്ദുല്‍ ലത്തീഫ് വാഫി സംസാരിച്ചു.
പനമരം മേഖലാ കണ്‍വന്‍ഷന്‍ മജീദ് ദാരിമി ഉദ്ഘാടനം ചെയ്തു. നവാസ് ദാരിമി, സുഹൈല്‍ വാഫി സംസാരിച്ചു. പടിഞ്ഞാറത്തറ മേഖല കണ്‍വന്‍ഷന്‍ എം.വി സാജിദ് മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചി കോയ തങ്ങള്‍, സി.പി ഹാരിസ് ബാഖവി, എം ബഷീര്‍, ഷറഫുദ്ധീന്‍ നിസാമി, അബ്ബാസ് വാഫി, മുഹമ്മദലി യമാനി മുബഷിര്‍ യമാനി എന്നിവര്‍ സംസാരിച്ചു. അമ്പലവയല്‍ മേഖലാ കണ്‍വന്‍ഷന്‍ റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ റഹ്മാനി, ഉമര്‍ഹാജി, ഹംസ ഫൈസി, യൂസുഫ് ഹാജി, കണക്കയില്‍ മുഹമ്മദ് ഹാജി, ഉമ്മര്‍ അമ്പലവയല്‍, മുഹമ്മദലി ഗസ്സാലി, മൊയ്തീന്‍ ഹാജി, മുത്തലിബ്, ഷഹബാസ് സംസാരിച്ചു. മേപ്പാടി മേഖലാ കണ്‍വന്‍ഷന്‍ എം ബാപ്പുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ അലി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഷറഫുദ്ധീന്‍, ശിഹാബ്, ഇബ്രാഹിം ദാരിമി, ഫൈസല്‍ സംസാരിച്ചു. കമ്പളക്കാട് മേഖലാ കണ്‍വന്‍ഷന്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു. നൗഫല്‍ മാസ്റ്റര്‍, നാസര്‍ ഹാജി, നദീര്‍, ഹനീഫ സംസാരിച്ചു. ബത്തേരി മേഖല കണ്‍വന്‍ഷനില്‍ റഷീദ് മാഷ്, നൗഷാദ് ഗസ്സാലി, ശംസീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. മാനന്തവാടിയില്‍ ആസിഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി, റഈസ്, ഹാരിസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."