HOME
DETAILS
MAL
കടലുണ്ടി പുഴയോരം ഇടിയുന്നു; തടയാന്‍ നടപടിയായില്ല
backup
February 05 2017 | 07:02 AM
തേഞ്ഞിപ്പലം: മാതാപ്പുഴ പാലത്തിനു സമീപം കടലുണ്ടിപ്പുഴയോരം ഇടിഞ്ഞു പുഴയിലേക്ക് ഇറങ്ങല്‍ പതിവായിട്ടും അതിനെ തടയിടാന്‍ ഇതുവരെ നടപടിയൊന്നുമായില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി കര പുഴയെടുക്കല് തുടങ്ങിയിട്ട്. വള്ളിക്കുന്ന് കരയിലാണ് അധിക സ്ഥലവും പുഴയെടുത്തത്. തെങ്ങുകളും മരങ്ങളും ഉള്‍പ്പെടെ മീറ്ററുകളോളം ദൂരം പുഴയിലേക്ക് പതിച്ചു. പാലത്തിന്റെ തൂണിനും കരയിടിച്ചില്‍ ഭീഷണിയായിട്ടുണ്ട്. വള്ളിക്കുന്ന് കരയിലെ തൂണിന്റെ ഇരു വശങ്ങളിലുമായി മീറ്ററുകളോളം നീളത്തില്‍ കരയിടിഞ്ഞിട്ടുണ്ട്. കരയിടിച്ചില്‍ തുടര്‍ന്നാല്‍ പാലത്തിന്റെ ബലം ക്ഷയിക്കാന്‍ ഇത് കാരണമാകും. കരയിടിച്ചില്‍ തടയാന്‍ പാര്‍ശ്വഭിത്തി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. ആര്.ഡി.ഒ.ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രദേശവാസികള്‍ മുമ്പ് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."