കോഡൂരിലെ കാര്‍ഷിക കര്‍മസേന കൊയ്ത്തിലേക്കും
കോഡൂര്‍: കാര്‍ഷിക മേഖലയില്‍ വൈവിധ്യങ്ങളായ സേവനം നല്‍കുന്ന കാര്‍ഷിക കര്‍മസേന നെല്ല് കൊയ്ത്ത് രംഗത്തേക്കും. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തികളിലാണ് കാര്‍ഷിക കര്‍മസേനയുള്ളത്. ജില്ലയില്‍ കോഡൂരുള്‍പ്പെടെ മൂന്ന് ഗ്രാമപഞ്ചായത്തികളിലെ കൃഷിഭവനുകള്‍ക്ക് കീഴിലാണ് കര്‍മസേനയുള്ളത്.
നെല്ല് യഥാസമയം കൊയ്‌തെടുക്കുന്നതിന് തൊഴിലാളികളെ ലഭിക്കാത്തത് മൂലം ഇനി കര്‍ഷകര്‍ വിഷമിക്കേണ്ട. കോഡൂര്‍ കൃഷിഭവന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയെ നെല്ല് കൊയ്‌തെടുക്കുന്നതിനും വിളിക്കാം. കൊയ്ത്ത്‌മെതി യന്ത്രം ഉപയോഗിക്കാന്‍ സൗകര്യപ്പെടാത്ത കൃഷിയിടങ്ങളിലും കര്‍മസേന വിളവെടുപ്പ് നടത്തും. കാട് വെട്ട് യന്ത്രത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കൊയ്തിനുള്ള യന്ത്രം തയാറാക്കിയിരിക്കുന്നത്. ഈ യന്ത്രം ഉപയോഗിച്ച് പ്രത്യേക പരിശീലനം ലഭിച്ച കോഡൂര്‍ കൃഷിഭവന്റെ കീഴിലുള്ള കാര്‍ഷിക കര്‍മസേന അംഗങ്ങളാണ് കൊയ്ത്ത് നടത്തുന്നത്.
യന്ത്രമുപയോഗിച്ചുള്ള ആദ്യ വിളവെടുപ്പും കര്‍ഷകരെ പരിചയപ്പെടുത്തലും ഒറ്റത്തറ നെല്‍വയലില്‍ ഗ്രാമപ്പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കര്‍മസേന സൂപ്പര്‍വൈസര്‍ ഹനീഫ പാട്ടുപാറ, കൃഷി അസിസ്റ്റന്റ് കെ വിജീഷ്, ഫീല്‍ഡ് അസിസ്റ്റന്റ് വി ഹബീബ്‌റഹ്മാന്‍, കര്‍മസേന ടെക്‌നീഷന്‍മാരായ ആലിക്കുട്ടി പത്താശ്ശേരി, കുഞ്ഞലവി ചക്കരത്തൊടി എന്നിവര്‍ നേതൃത്വം നല്‍കി.
കോഡൂരിലെ കാര്‍ഷിക കര്‍മ്മസേനക്ക് കീഴിലുള്ള തൊഴിലാളികളുടെ സഹായത്തോ ടെ നെല്ല് വിളവെടുപ്പിനും ട്രാക്ടര്‍, ഗാര്‍ഡന്‍ ട്രില്ലര്‍, പവര്‍ട്രില്ലര്‍, കാട് വെട്ട് യന്ത്രം, തെങ്ങ് കയറ്റ യന്ത്രം എന്നിവയും ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനമായി ബന്ധപ്പെടാവുന്നതാണെന്ന് കൃഷി ഓഫിസര്‍ പ്രകാശ് പുത്തന്‍മഠത്തില്‍ അറിയിച്ചു. ഫോണ്‍. 0483 2800230.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."