ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്ക്
പരപ്പനങ്ങാടി: പൂരപ്പുഴ പാലത്തില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് നാലിനാണ് അപകടം.
അധ്യാപകനായ ടി.വി അബ്ബാസ്(47), ഭാര്യ കദീജ (41), വിദ്യാര്‍ഥിയായ മകന് മുഹമ്മദ് അമീന് (14), ഹനീഫ (മൂന്നര വയസ്) എന്നിവര്‍ക്കാണ് പരുക്ക്. അമീന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കാറിലുണ്ടായിരുന്ന എട്ടു വയസുകാരി ഫാത്തിമ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരപ്പനാനങ്ങാടിയില്നിന്നു യാത്രക്കാരുമായി തിരൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും താനൂര്‍ ഭാഗത്തുനിന്നു വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്ക് പറ്റിയവരെ ആശുപത്രിയലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."