ഫ്യൂസ് ഊരല്‍: കെ.എസ്.ഇ.ബിക്ക് കോടതിവിധി 'പുല്ല് '!
ചങ്ങരംകുളം: ഉപയോക്താവിന്റെ അനുമതിയില്ലാതെ ഫ്യൂസ് ഊരാന്‍ പാടില്ലെന്ന കോടതി വിധിക്കു പുല്ലു വില കല്‍പിച്ച് വീണ്ടും കെ.എസ്.ഇ.ബിയുടെ വക ഫ്യൂസ് ഊരല്‍. ചങ്ങരംകുളം കെ.എസ്.ഇ.ബിക്ക് കീഴലാണ് ബില്ലടക്കാന്‍ വൈകിയതിനു മുന്നറിയിപ്പില്ലാതെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഫ്യൂസ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ജീവനക്കാര്‍ ഊരിക്കൊണ്ടു പോയത്.
തൊട്ടടുത്ത ചാലിശ്ശേരി കെ.എസ്.ഇ.ബിക്കു കീഴിലും കഴിഞ്ഞ മാസം ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരിക്കൊണ്ടുപോയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബില്ലടയ്‌ക്കേണ്ട സമയം കഴിഞ്ഞും അടക്കാതിരുന്നാല്‍ ഉപയോക്താവിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും നോട്ടീസയച്ചിട്ടും തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ മാത്രമേ ഫൃൂസ് ഊരാന്‍ പാടുള്ളൂവെന്നുമുള്ള കോടതിയുടെ നിരീക്ഷണം കെ.എസ്.ഇ.ബി ജീവനക്കാര്‍ അറിഞ്ഞിട്ടുപോലുമില്ലെന്നാണ് പറയുന്നത്. വിഷയത്തില്‍ അങ്കമാലി സ്വദേശി ജോസഫിന്റെ പരാതിയില്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റേതായിരുന്നു വിധി.
നിലവില്‍ കെ.എസ്.ഇ.ബി ബില്ലില്‍ പിഴ അടക്കേണ്ട തിയതിയും ബില്ലടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരുമെന്ന നിര്‍ദേശവും ഒരുമിച്ച് നല്‍കുന്നുണ്ടെന്ന കെ.എസ്.ഇ.ബിയുടെ വാദം നിരീക്ഷിച്ച കോടതി, സ്വകാര്യ വ്യക്തി നല്‍കിയ പരാതി പരിഗണിച്ചാണ് ബില്ല് നല്‍കി പണം അക്കേണ്ട അവസാന തിയതിക്കകവും പണമടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരാതെ കാരണം ചോദിച്ച് നോട്ടീസ് നല്‍കണമെന്ന് വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."