ജില്ലാ പഞ്ചായത്ത്: രണ്ടണ്ടത്താണി ഡിവിഷനില്‍ 2.75 കോടിയുടെ പ്രവൃത്തിക്ക് അംഗീകാരം
പുത്തനത്താണി: മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടണ്ടത്താണി ഡിവിഷനില്‍ 2.75 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചതായി ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2017- 2022 വര്‍ഷത്തേക്കുള്ള സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആദ്യഘട്ട ചര്‍ച്ച കല്‍പകഞ്ചേരി മൈല്‍സ് ന്റെ സംഘാടനത്തില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ മൈല്‍സ് ഒഡിറ്റോറിയത്തില്‍ നടക്കും. കുറ്റിപ്പുറം, താനൂര്‍, തിരൂര്‍ ബ്ലോക്ക് പരിധിയില്‍പെടുന്ന ഏഴ് ഡിവിഷനിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
കല്‍പകഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുറ്റുമതില്‍ (2ക്ഷം), കല്‍പകഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബില്‍ഡിങ്ങ് മെയിന്റനന്‍സ് (5ലക്ഷം), കല്‍പകഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോള്‍ഡ് ടോയ്‌ലറ്റ് 4ലക്ഷം, കല്‍പകഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോള്‍ഡ് റസ്റ്റ് റൂം 15 ലക്ഷം, കല്‍പകഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാചകപ്പുര 10 ലക്ഷം, കല്‍പകഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉപകരണങ്ങള്‍ 4 ലക്ഷം, കല്‍പകഞ്ചേരി ഇന്‍ഡോര്‍ സ്‌റ്റേഡിയം 15 ലക്ഷം, രണ്ടണ്ടത്താണി ടൗണ്‍ റോഡ് 15 ലക്ഷം, ഹോമിയോ ഡിസ്‌പെന്‍സറി റോഡ് 10ലക്ഷം, അതിരുമട- കാനാഞ്ചേരി റോഡ് 10 ലക്ഷം, അതിരുമട- മഞ്ഞചോല റോഡ് 5ലക്ഷം, മാമ്പ്ര- കാവപുര 5ലക്ഷം, ആതവനാട്- കാട്ടാംകുന്ന്-ബാവപ്പടി റോഡ് 20 ലക്ഷം, ആതവനാട് എസ്.സി കോളനികള്‍ പൈപ്പ് ലൈന്‍ 20 ലക്ഷം, ഇല്ലത്തചിറ റിപ്പയര്‍ 15 ലക്ഷം, പുത്തനത്താണി ബസ്സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ 15 ലക്ഷം, നെച്ചിതൊടി എസ്.സി കോളനി ഭവന സുരക്ഷ 10 ലക്ഷം, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോളജ് റോഡ് 10 ലക്ഷം, മാട്ടുമ്മല്‍ പാട ശേഖരം 4 ലക്ഷം, നെച്ചിതൊടി കോളനി സോളാര്‍ ലൈറ്റ് 4ലക്ഷം, മാറാക്കര പൊട്ടഞ്ചോല പാലപ്പറമ്പ് റോഡ് 10ലക്ഷം, വളവന്നൂര്‍ പാറമ്മല്‍ വാര്‍ഡ് 5 അംഗന വാടി കെട്ടിടം 10 ലക്ഷം, പാറക്കല്ല് വാര്‍ഡ് 7 അംഗനവാടി കെട്ടിടം 10 ലക്ഷം, തിരുനാവായ- വക്കെ പല്ലാര്‍ ജുമാമസ്ജിദ് റോഡ് 13ലക്ഷം, കുത്ത്കല്ല് പറമ്പ് കോളനി ഭവന സുരക്ഷ 10ലക്ഷം, കുടിവെള്ള പദ്ധതി 10 ലക്ഷം, അനന്താവൂര്‍ എസ്.സി കോളനി സോളാര്‍ ലൈറ്റ് 4 ലക്ഷം, കുത്ത്കല്ല് റോഡ് 5ലക്ഷം, അനന്താവൂര്‍ കോളനി കിണര്‍ റിപ്പയര്‍ 5 ലക്ഷം എന്നിവയാണ് അംഗീകാരം ലഭിച്ച വികസന പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."