ചെങ്ങല്‍തോട്ടില്‍ സോളാര്‍ പാനല്‍: പ്രശ്നങ്ങള്‍ക്ക് പരിഹാരമായി
നെടുമ്പാശ്ശേരി: സിയാലിന്റെ നേതൃത്വത്തില്‍ ചെങ്ങല്‍തോട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ക്ക് പരിഹാരമായി. ചെങ്ങല്‍ തോടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ 18 കിലോമീറ്ററോളം സിയാലിന്റെ സാമ്പത്തിക സഹായത്തോടെ നീരൊഴുക്കിനുള്ള തടസങ്ങള്‍ മാറ്റാനും ഇതിന് അതാതു പഞ്ചായത്തുകള്‍ മേല്‍നോട്ടം വഹിക്കാനുമാണ് തീരുമാനം.
അങ്കമാലി മുനിനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, നടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, കര്‍ഷകസംഘം ഭാരവാഹികള്‍ എന്നിവര്‍ സിയാല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ ഫ്ലോട്ടിങ് ജെ.സി.ബി ഉപയോഗിച്ച് പണികള്‍ ആരംഭിക്കുമെന്ന് സിയാല്‍ ജനറല്‍ മാനേജര്‍ കെ.പി.തങ്കച്ചന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ, വിമാനത്താവളത്തിന്റെ റണ്‍വെ നിര്‍മ്മാണത്തിനായി ചെങ്ങല്തോടിന്റെ ഭാഗം സിയാല്‍ ഏറ്റെടുത്തതിനു പകരം തോടിനായി സിയാല്‍ വിട്ടുനല്‍കിയ സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ അടുത്ത സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനമാച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ അങ്കമാലി മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ എം.എ.ഗ്രേസി ,നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ,ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.രാജേഷ്,സിയാല്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എം.സി.സുരേന്ദ്രന്, സിപിഎം നെടുമ്പാശ്ശേരി ഏരിയ സെക്രട്ടറി ഇ.പി.സെബാസ്റ്റ്യന്‍,തമ്പി പോള്‍,പി.ജെ.അനില്‍,എ.കെ.തോമസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."