ഹയര്‍ സെക്കന്‍ഡറിയെ ഡി.പി.ഐയില്‍ ലയിപ്പിക്കുന്നത് തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന്
ആലപ്പുഴ: 2014-ല്‍ ആരംഭിച്ച സ്‌ക്കൂളുകളിലേയും ബാച്ചുകളിലേയും അധ്യാപക തസ്തിക സൃഷ്ടിച്ച് എത്രയും വേഗം ശമ്പളം നല്‍കാനുളള നടപടിയെടുക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.എച്ച്.എസ്.ടി എ) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് പാസാക്കിയ ഉത്തരവുകളായ ജൂനിയറിനെ സമയബന്ധിതമായി സീനിയറാക്കുക, അഞ്ചുവര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുക, ക്ലാര്‍ക്ക്, മിനിസ്റ്റീരിയല്‍ തസ്തിക സൃഷ്ടിച്ചു കൊണ്ടുളള യു ഡി എഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായി ഇറക്കുക എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ മുന്നോട്ട് വെച്ചു.
ഹയര്‍ സെക്കന്ററിയെ ഡി പി ഐയില്‍ ലയിപ്പിക്കുന്നതുമൂലം ഗുണനിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും ഗുണകരമല്ലാത്ത നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റായി ബി മോഹന്‍കുമാറിനേയും ജനറല്‍ സെക്രട്ടറിയായി എസ് മനോജിനേയും തെരഞ്ഞെടുത്തു.
ഡോ. കെ എം തങ്കച്ചന്‍(ഓര്‍ഗനൈസിംഗ് സെക്രട്ടറി) ജോസ് ജോണ്‍(ട്രഷറര്‍) ഷാജു പുതൂര്‍, ശ്രീരംഗം ജയകുമാര്‍, അനില്‍കുമാരമംഗലം, അരുണ്‍കുമാര്‍, അശോകന്‍ ടി കെ, പി വി ജേക്കബ്, അനില്‍കുമാര്‍, കെ ഒ ശ്രീനാഥ്, അഫ്‌സല്‍ ആനപ്പാറ(വൈസ്പ്രസിഡന്റുമാര്‍), സിബി ജോസഫ്, എബ്രാഹം, ജിജി തോമസ്, കെ എ വര്‍ഗ്ഗീസ്, രാജേഷ് ജോസ്, രാജിത് ആര്‍ പി, മോനച്ചന്‍ മാത്യു, ഫിലിപ്പ് ജോര്‍ജ്ജ്, ടി എന്‍ വിനോദ്, സി എം മാത്യു(സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."