HOME
DETAILS
MAL
ബംഗളുരുവിലെ എ.ടി.എമ്മില്‍ മലയാളിയുവതിയെ വെട്ടിപരുക്കേല്‍പ്പിച്ച പ്രതി മൂന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍
backup
February 05 2017 | 07:02 AM
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ എ.ടി.എമ്മില്‍ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി മധുകര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ബാങ്ക് ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയിനെയാണ് വെട്ടിപരുക്കേല്‍പ്പിച്ചത്.
2013 നവംബര്‍ 19 ന് ബംഗളുരുവിലെ അള്‍സൂര്‍ ഗേറ്റ് പൊലിസ് സ്റ്റേഷനു സമീപം മിഷന് റോഡിലായിരുന്നു സംഭവം. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കവെ ആസ്പത്രിയില്‍ നിന്ന് 2011ല്‍ രക്ഷപ്പെട്ടതാണ് ഇയാള്‍. സംശയാസ്പദമായ സാഹചര്യത്തില്‍ മധുനപ്പള്ളിക്ക് സമീപത്തു നിന്നാണ് മധുകര്‍ റെഡ്ഡിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."