മട്ടന്നൂരില്‍ ഇനി ശുദ്ധജലം പാഴാകില്ല
ഉരുവച്ചാല്‍: പൊട്ടലും ചീറ്റലും പതിവായ ശുദ്ധജല വിതരണ പദ്ധതിയുടെ പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കീഴൂര്‍ ചാവശേരി കുടിവെളള വിതരണ പദ്ധതിയുടെ പൈപ്പാണ് മാറ്റി സ്ഥാപിക്കാന്‍ തുടങ്ങിയത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ജനങ്ങളുടെ വര്‍ഷങ്ങളായുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇരിട്ടി നഗരസഭയില്‍ കളറോഡ് പാലം മുതല്‍ ഇരിട്ടി ടൗണ്‍ ബ്രിഡ്ജ് വരെയുളള 13 കിലോ മീറ്റര്‍ ദൂരം വരെയാണ് പുതിയ ഡി.ഐ പൈപ്പ് സ്ഥാപിക്കുന്നത്. റോഡിന് കുറുകെ പൈപ്പിടുന്നത് ഒഴിവാക്കാന്‍ റോഡിന്റെ ഇരുവശങ്ങളിലുമാണ് പൈപ്പിടുന്നത്. 150, 200, 250 എം എം ഡി ഐ പൈപ്പുകളും 50, 75 എം എം പിവിസി പൈപ്പുകളുമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കീഴൂര്‍ ചാവശേരി പദ്ധതിയുടെ പൈപ്പ് ദ്രവിച്ചു മിക്കയിടങ്ങളിലും പൊട്ടി വെളളം പാഴാകുന്നത് പതിവായിരുന്നു. പദ്ധതിക്കായി ഉപയോഗിച്ച സിമന്റ് പൈപ്പ് പമ്പിങ് ആരംഭിച്ച ദിവസം തന്നെ പൊട്ടാന്‍ തുടങ്ങിയിരുന്നു. പൈപ്പ് സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് പമ്പിങ് ആരംഭിച്ചത്. ഇതാണ് പൈപ്പ് പൊട്ടല്‍ വ്യാപകമായതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മിക്ക ദിവസങ്ങളിലും പൈപ്പ്‌പൊട്ടി കുടിവെളളം മുടങ്ങുന്നത് പതിവായതോടെ ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം കെ.എസ്.ടി.പി റോഡിന്റെ ഇരുവശങ്ങളിലും പൈപ്പിട്ട് നല്‍കുന്നത്. കഴിഞ്ഞ ദിവസം ഉളിയിലില്‍ നിന്നാരംഭിച്ച പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ നിലവിലുളള പൈപ്പില്‍ നിന്നുളള കണക്ഷന്‍ മാറ്റി പുതിയതില്‍ നല്‍കും. ഇതോടെ വെളളം ലഭിക്കുന്നില്ലെന്ന ജനങ്ങളുടെ പരാതിക്ക് പരിഹാരമാകും. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും കുടിവെളളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 50 കോടിയോളം രൂപ ചിലവിട്ടാണ് ഈ പദ്ധതി നഗരസഭയില്‍ നടപ്പിലാക്കുന്നത്. പഴശി ഡാമില്‍ പുതിയ കിണറും ചാവശേരി പറമ്പില്‍ ശുചീകരണ പ്ലാന്റും, ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് 15 ലീറ്ററിന്റെ ടാങ്കും നിര്‍മിക്കും. പഴശിഡാം മുതല്‍ ചാവശേരിപറമ്പ് വരെ 750 എം.എം പൈപ്പും, ചാവശേരിപറമ്പ് മുതല്‍ ഇരിട്ടിവരെ 450 എം.എം പൈപ്പുമാണ് സ്ഥാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."