HOME
DETAILS

തൃച്ചംബരം ക്ഷേത്രോല്‍സവം: പ്രാദേശിക അവധി വേണമെന്ന് ആവശ്യം തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവ സമാപന ആഘോഷമായ കൂടിപ്പിരിയല്‍ നടക്കുന്ന മാര്‍ച്ച് 20ന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് താലൂക്ക്

  
backup
February 05 2017 | 07:02 AM

%e0%b4%a4%e0%b5%83%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82%e0%b4%ac%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8

വികസന സമിതി യോഗം ഏകകണ്ഠമായി കലക്ടറോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമിതി മുമ്പാകെ വന്ന ആവശ്യത്തെ അംഗങ്ങളെല്ലാവരും പിന്തുണച്ചു.
പയ്യന്നൂര്‍ പെരുമ്പയിലെ മില്‍മ ബൂത്ത് കാരണം ദേശീയപാത വികസനം തടസപ്പെട്ടതായി അസി. എന്‍ജിനീയര്‍ എം.വി യമുന ആറിയിച്ചു. മാര്‍ച്ച് 31 വരെ റവന്യു വകുപ്പിന് ബൂത്ത് ഉടമ ലീസ് ഫീ അടച്ചതായി വാദിച്ച് കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയിരുന്നു. മാര്‍ച്ച് 31ന് മുമ്പ് പണി തീര്‍ക്കുന്നതിന് ഇത് തടസമായിരിക്കയാണ്. എന്നാല്‍ റവന്യു ഭൂമി ആര്‍ക്കും ലീസി ന് നല്‍കിയിട്ടില്ലെന്നും ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
ചിറവക്ക് മുതല്‍ ധര്‍മ്മശാല വരെ റോഡ് വീതികൂട്ടൂന്നതിനും ഓവുചാലുകള്‍ വൃത്തിയാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. തൃച്ചംബരത്ത് ദേശീയ പാതയില്‍ പുതുതായി 11 അടി വീതിയില്‍ ബസ്‌ബേ നിര്‍മിക്കുമെന്നും ദേശീയപാത വിഭാഗം അറിയിച്ചു. ചവനപ്പുഴ, അള്ളാംകുളം, കയ്യംതടം എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മിച്ചഭൂമി പ്രശ്‌നം പരിഹരിക്കണമെന്നു ആവശ്യമുയര്‍ന്നു. തളിപ്പറമ്പ് നഗരത്തിലെ കടകളില്‍ ശീതള പാനീയങ്ങള്‍ക്ക് പലതരത്തില്‍ വില ഈടാക്കുന്നുവെന്ന പരാതിയില്‍ വില ഏകീകരിക്കാന്‍ യോഗം നിര്‍ദേശിച്ചു. മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തോട് ആവശ്യപ്പെട്ടു.
ഉളിക്കല്‍-കാഞ്ഞിലേരി-കണിയാര്‍വയല്‍ റോഡ്, കൂട്ടുംമുഖം -ചെമ്പേരി, ചെങ്ങോത്ത്‌വയല്‍-വളയംകുണ്ട്-എം.ഡി.ആര്‍ റോഡ് എന്നിവ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി പൊതുമരാമത്തുവകുപ്പ് അറിയിച്ചു. കരുവഞ്ചാല്‍ -വെള്ളാട് റോഡ് പുറമ്പോക്കുകള്‍ കൈയേറിയത് സംബന്ധിച്ച് വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി തഹസില്‍ദാര്‍ അറിയിച്ചു. താലൂക്ക് ഓഫിസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത അധ്യക്ഷയായി. തഹസില്‍ദാര്‍ വി.പി നാദര്‍ഷാന്‍, അഡീ.തഹസില്‍ദാര്‍ കെ സുജാത സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago