പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയില്‍ അധ്യാപകര്‍ക്കും പങ്ക്: മന്ത്രി കെ.ടി ജലീല്‍
തളിപ്പറമ്പ്: പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ എഡ്യുഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് മണ്ഡലത്തിലെ എന്റെ സ്‌കൂള്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെയും സര്‍വശിക്ഷാ അഭിയാന്റെയും നേതൃത്വത്തിലാണ് അധ്യാപകരെ പങ്കെടുപ്പിച്ച് വിദ്യാഭ്യാസ സംഗമം സംഘടിപ്പിച്ചത്. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍. എന്നാല്‍ ഇടക്കാലത്ത് അതിന് മാറ്റം വന്നു. സ്വന്തം മക്കളെ അവനവന്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലേക്ക് കൈപിടിച്ച് കൊണ്ടുവന്നിരുന്നത് അവസാനിപ്പിച്ച് ആരാന്റെ മക്കളെ പഠിപ്പിക്കുന്ന കേവലം ശമ്പളക്കാരായി അധ്യാപകര്‍ മാറിയപ്പോഴാണ് തകര്‍ച്ച സംഭവിച്ചത്. ജോലി നഷ്ടപ്പെടുമെന്നായപ്പോഴാണ് അധ്യാപകര്‍ക്ക് ബോധോദയം ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. എസ്.എസ്.എ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ എ.പി കുട്ടികൃഷ്ണന്‍ പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യ്തു. കാഞ്ഞിരങ്ങാട് എല്‍.പി സ്‌കൂള്‍ മാനേജര്‍ പറാമ്പള്ളി കൃഷ്ണമാരാര്‍ തന്റെ വിദ്യാലയം ജനകീയ കമ്മിറ്റിക്ക് വിട്ടു നല്‍കികൊണ്ടുളള എഗ്രിമെന്റ് മന്ത്രിക്ക് കൈമാറി. നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, ഡോ. പി.വി പുരുഷോത്തമന്‍, ഐ.വി നാരായണന്‍, പി.ജെ മാത്യു, കെ.പി രാജേഷ്, ബാലചന്ദ്രന്‍ മഠത്തില്‍, ടി സഹദേവന്‍, എസ്.പി രമേശന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."