മാലിന്യ പ്ലാന്റ് വിദഗ്ധ സംഘത്തെകൊണ്ട് പരിശോധിപ്പിക്കും: സബ് കലക്ടര്‍
പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മാലിന്യപ്രശ്‌നം ജനജീവിതം ദുസഹമാക്കുന്നുവെന്ന കര്‍മ്മസമിതിയുടെ പരാതിയില്‍ സബ്ബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം നേവല്‍ അക്കാദമി സന്ദര്‍ശിച്ചു.
അക്കാദമി ഗേറ്റിനു മുന്നില്‍ ബഹുജന ധര്‍ണ നടത്തുകയായിരുന്ന കര്‍മസമിതി പ്രവര്‍ത്തകരെയും നാട്ടുകാരെയും കാണുന്നതിന് സമരപന്തല്‍ സന്ദര്‍ശിക്കാന്‍ സബ് കലക്ടര്‍ തയാറായില്ലെന്ന് ആരോപിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സബ് കലക്ടര്‍ സമരപന്തല്‍ സന്ദര്‍ശിക്കുകയും കര്‍മസമിതി ഭാരവാഹികളെയും കൂട്ടി നേവല്‍ അക്കാദമി മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സബ് കലക്ടര്‍ രോഹിത്ത് മീണയുടെ നേതൃത്വത്തില്‍ ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും രാമന്തളിയിലെ മാലിന്യപ്രശ്‌നബാധിത സ്ഥലങ്ങളും നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റും സന്ദര്‍ശിച്ചത്.
നേവല്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്ത സബ് കലക്ടര്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കര്‍മസമിതി പ്രവര്‍ത്തകരെ അറിയിച്ചു. പ്ലാന്റ് വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാന്‍ തീരുമാനമായതായി സബ് കലക്ടര്‍ അറിയിച്ചു. അതിനു മുമ്പായി കിണര്‍ വെള്ളത്തിലെയും മാലിന്യ പ്ലാന്റിലെയും ബാക്ടീരിയയുടെ തോത് താരതമ്യം ചെയ്യുന്നതിനായി പരിശോധനയ്ക്ക് അയക്കുവാ നും തീരുമാനിച്ചിട്ടുണ്ടെന്ന് സബ് കലക്ടര്‍ പറഞ്ഞു. വെള്ളം മലിനമായ പ്രദേശത്ത് കുടിവെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് സബ്കലക്ടര്‍ നിര്‍ദേശവും നല്‍കി.
രാവിലെ നേവല്‍ ഗേറ്റിനു സമീപം നടന്ന ധര്‍ണ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ.പി.സി നാരായണ പൊതുവാള്‍, ഹേമലത എസ് നായര്‍, ശങ്കരന്‍ അടിയോടി, വി നോദ് കുമാര്‍ രാമന്തളി, പി.വി സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."