HOME
DETAILS
MAL
എന്‍.ജി.ഒ യൂനിയന്‍ ബില്‍ഡിങ് അക്രമം: അഞ്ചുപേര്‍ അറസ്റ്റില്‍
backup
February 05 2017 | 07:02 AM
കണ്ണൂര്‍: ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കണ്ണൂര്‍ എന്‍.ജി.ഒ യൂനിയന്‍ ബില്‍ഡിങ്ങിനു കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. കക്കാട്ടെ ഇ അതുല്‍ (23), എടച്ചൊവ്വയിലെ വിഷ്ണു പ്രകാശ്(22), പുല്ലൂപ്പിയിലെ പ്രദീപന്(33), ചാലക്കുന്നിലെ ജിഷ്ണു(18), ചാലാട്ടെ സി.പി ശരത്(28) എന്നിവരെയാണ് ടൗണ്‍ എസ്.ഐ കുട്ടികൃഷ്ണന് അറസ്റ്റ് ചെയ്തത്. മരണപ്പെട്ട സന്തോഷ് കുമാറിന്റെ മൃതദേഹം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിനു വച്ചതിനു ശേഷം സ്കൂള്‍ കലോത്സവം നടക്കുകയായിരുന്ന വേദിക്ക് മുന്നിലൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് എന്‍.ജി.ഒ യൂനിയന്‍ ബില്‍ഡിങിനു നേരെ കല്ലേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."