മാടായി കോളജില്‍ അക്രമം; പ്രിന്‍സിപ്പലിന്റെ ഓഫിസിന് തീയിട്ടു
പഴയങ്ങാടി: മാടായി കോഓപറേറ്റിവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജിന് നേരെ അക്രമം. പ്രിന്‍സിപ്പല്‍ ഇ.എസ് ലതയുടെ ഓഫിസിലെ കംപ്യൂട്ടറും അനുബന്ധ സാധനങ്ങള്‍ക്കും ജനല്‍ചില്ല് തകര്‍ത്ത് തീയിട്ടു. ജനല്‍ കര്ട്ടന് തീപിടിച്ച് കംപ്യൂട്ടറും മറ്റും കത്തിനശിച്ചു. സമീപത്ത് നിന്ന് പെട്രോളിന്റെ കാന്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാവിലെ കോളജിലെത്തിയ എന്‍.സി.സി യൂനിറ്റിലെ കുട്ടികളാണ് സംഭവം അധികൃതരെ അറിയിച്ചത്. പഴയങ്ങാടി എസ്.ഐ കെ.പി ഷൈന്‍, തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷങ്ങളില്‍ കെ.എസ്.യു പ്രവര്‍ത്തകനും ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിനും പരുക്കറ്റിരുന്നു. കംപ്യൂട്ടറില്‍ സൂക്ഷിച്ച വിലപ്പെട്ട രേഖകള്‍ നശിച്ചതായും കോളജ് അധികൃതര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."