ഉടുമ്പുന്തല പുഴയില്‍ മത്സ്യബന്ധനം പ്രതിസന്ധിയില്‍
തൃക്കരിപ്പൂര്‍: പുഴയില്‍ പായല്‍ നിറഞ്ഞു ദുര്‍ഗന്ധവും പ്രാണിശല്യവും രൂക്ഷം. ഉടുമ്പുന്തല മാടക്കാല്‍ ബണ്ടിനു സമീപം ഉടുമ്പുന്തല പുഴയിലാണു പായല്‍ നിറഞ്ഞു ദുഗന്ധവും പ്രാണിശല്യം രൂക്ഷമായത്. കൂടാതെ ചര്‍ദ്ദിയും മറ്റും പിടിപെടുന്നതായും പരിസരവാസികള്‍ പറയുന്നു. വെള്ളം ശരീരത്തില്‍ തട്ടുന്നതോടെ ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മത്സ്യ ബന്ധനം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്ത് ഏറ്റവും കൂടുതല്‍ കക്ക ശേഖരിക്കുന്ന പ്രദേശമാണ് ഉടുമ്പുന്തല പുഴ. അരയോളം വെള്ളത്തില്‍ മുങ്ങിയാണ് കക്കശേഖരിക്കുന്നത്. ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനാല്‍ കക്ക ശേഖരിക്കുന്നവരും പട്ടിണിയിലായി. കഴിഞ്ഞ വര്‍ഷം നാല്പതു ലക്ഷത്തോളം രൂപ ചെലവഴിച്ചു ബണ്ടു മുറിച്ച് വെള്ളം ഒഴുക്കി വിടുന്നതിനു കലുങ്ക് നിര്‍മിച്ചിരുന്നെങ്കിലും പ്രായോഗികമയില്ല. ബണ്ടില്‍ ചെറിയ പാലം മാത്രമാണ് പോവഴിയെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു രണ്ടു ദിവസം മുമ്പ്എം രാജഗോപാല്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."