വികസന പ്രതീക്ഷയില്‍ വിനോദ സഞ്ചാര മേഖല
തൃക്കരിപ്പൂര്‍: വെള്ളാപ്പ് റെയില്‍വേ ഗേറ്റിനു മേല്‍പാലം പണിയുമെന്ന ബജറ്റ് പ്രഖ്യാപനം തീരദേശ വാസികളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. മേല്‍പാലം യാഥാര്‍ഥ്യമാകുന്നതോടെ ബേക്കല്‍ വിനോദ സഞ്ചാര മേഖലയുടെ കൈവഴിയായ വലിയപറമ്പ വിനോദ സഞ്ചാര മേഖലക്കും വന്‍ വികസന സാധ്യതയേറി. സംസ്ഥാനത്ത് പത്തോളം മേല്‍പാലം നിര്‍മിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. ഇതില്‍ വെള്ളാപ്പ് റെയില്‍വേ ഗേറ്റ് മേല്‍പാലവും ഇടം പിടിച്ചു.
41.42 കോടി രൂപയാണ് പദ്ധതി തുക. ഇതില്‍ പത്തു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം അനുവദിക്കുന്നതോടെ നിര്‍മാണ പ്രവൃത്തിക്കു തുടക്കമാകും. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം എളുപ്പത്തില്‍ അനുവദിച്ചുകിട്ടാന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇടപെടല്‍ അനിവാര്യമാണ്.
അടച്ചിടുന്ന റെയില്‍വേ ഗേറ്റ് കടലും കായലും കൈകോര്‍ക്കുന്ന വലിയപറമ്പിന്റെ സൗന്ദര്യം കാണാനെത്തുന്നവര്‍ക്ക് വിനോദ സഞ്ചാരികളെ മടുപ്പിക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ പത്തു ലക്ഷം വകയിരുത്തിയ ബീരിച്ചേരി റെയില്‍വേ ഗേറ്റിന് പത്തു ലക്ഷം രൂപ കൂടി ഈ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനം നടത്തിയ ഉദിനൂര്‍ റെയില്‍വേ ഗേറ്റിന്റെ കാര്യത്തില്‍ ബജറ്റില്‍ സൂചനയില്ല. നിര്‍മാണ പ്രവൃത്തി നടക്കുന്ന ഇളമ്പച്ചി അടിപ്പാതക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
റെയില്‍വേ മേല്‍പാലം നിലവില്‍ വരുന്നതോടെ തൃക്കരിപ്പൂരും അതിനുസരിച്ച് തീരദേശ മേഖലയും വികസനത്തിലേക്കു കുതിക്കും.
അതേസമയം, മേല്‍പാലം നിര്‍മിക്കുന്നതിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. നിരവധി സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ അക്വയര്‍ ചെയ്യേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."