HOME
DETAILS
MAL
കൂട്ട ബലാത്സംഗം: തെളിവെടുപ്പ് പൂര്‍ത്തിയായി
backup
February 05 2017 | 08:02 AM
നീലേശ്വരം: ഭര്‍തൃമതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ തെളിവെടുപ്പു പൂര്‍ത്തിയായി. പുലിയന്നൂരിലെ ധനരാജ് (21), അനൂപ് (23), രാഹുല്‍ (21) എന്നിവരില്‍ നിന്നാണു പൊലിസ് തെളിവ് ശേഖരിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്റ് ചെയ്തു. അങ്കണവാടിയില്‍ മകളെ വിട്ടു വീട്ടിലേക്കു തിരിച്ചു പോവുകയായിരുന്ന യുവതിയെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി എന്നാണു കേസ്. നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണനാണു അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."