മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്, അവോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും
കൊച്ചി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്ജിതുടരും. ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍. എ.എന്‍ ഷംസീറിനെ വൈസ് പ്രസിഡന്റായും എം. സ്വരാജിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.
നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് എം പി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ റിയാസ് നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. 2009 ല്‍ കോഴിക്കോട് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിരുന്നു.
ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബി.എസ്.സി ബിരുദ ധാരിയാണ്. സി.പി.എം ജില്ലാകമ്മിറ്റി അംഗമാണ്.
പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബല്‍ബീര്‍ പരാശര്‍ ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്.
ഞായറാഴ്ച വൈകീട്ട് മറൈന്‍ഡ്രൈവിലെ ഫിദല്‍ കാസ്ട്രോ നഗറില്‍ നടക്കുന്ന വന്‍ യുവജനറാലിയോടെ സമ്മേളനം സമാപിക്കും. മൂന്നു മണിക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രകടനം ആരംഭിക്കും. അഞ്ച് മണിക്ക് പൊതുസമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്, എം എ ബേബി, എം ബി രാജേഷ്, അവോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."