ബുര്‍ഹാന്‍ വാനിയുടെ വധം കശ്മീരില്‍ വഴിത്തിരിവായി- സര്‍താജ് അസീസ്
ന്യൂഡല്‍ഹി: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധം കശ്മീര്‍ പ്രശ്‌നത്തില്‍ വഴിത്തിരിവായെന്ന് പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സുരക്ഷാ സേന വാനിയെ വധിച്ചതിന് പിന്നാലെ അക്രമ പരമ്പരയാണ് കശ്മീരില്‍ അരങ്ങേറിയത്. ഇതില്‍ നിരവധി പേര്‍ മരിക്കുകയും ഒട്ടനവധി പേര്‍ക്ക് പൂര്‍ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയും ചെയ്തുവെന്നും അസീസ് ആരോപിച്ചു.
'അതേസമയം, വാനിയുടെ വധത്തോടെ കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യഘടകമാണെന്ന വാദത്തെ അന്താരാഷ്ട്ര സമൂഹം തള്ളിക്കളഞ്ഞു. തദ്ദേശീയരായ യുവാക്കളുടെ നേതൃത്വത്തില്‍ രൂപപ്പെട്ട പ്രക്ഷോഭമാണ് കശ്മീരില്‍ നടന്നതെന്ന് ലോകം തിരിച്ചറിഞ്ഞു. ഒട്ടനവധി രാജ്യങ്ങളില്‍ കശ്മീര്‍ചര്‍ച്ചയായി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മനുഷ്യാവകാശ സംഘടനകള്‍ വരെ വിഷയം പാകിസ്താനുമായി ചര്‍ച്ച ചെയ്ത് യു.എന്‍ അജണ്ട പ്രകാരം പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."