ട്രംപിനു വീണ്ടും തിരിച്ചടി; കുടിയേറ്റ വിലക്ക് തടഞ്ഞ വിധിക്കെതിരായ അപ്പീല്‍ തള്ളി
വാഷിങ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതിവിധിക്കെതിരെ ട്രംപ് ഭരണകൂടം നല്കിയ അപ്പീല്‍ മേല്‍ക്കോടതി തള്ളി.
അഭയാര്‍ഥി വിലക്കിന് സ്റ്റേ നല്കിയ സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ടിന്റെ ഉത്തരവിനെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പാണ് അപ്പീല്‍ നല്‍കിയിരുന്നത്. സിയാറ്റില്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അടിയന്തര അപ്പീല്‍ നല്‍കിയത്. അമേരിക്കന്‍ നിയമമനുസരിച്ച് പ്രസിഡന്റി എക്സിക്യൂട്ടിവ് ഓര്‍ഡര്‍ കോടതികള്‍ക്ക് സ്റ്റേ ചെയ്യാവുന്നതാണ്. ഇതിനെതിരെ അപ്പീല്‍ നല്കാന് മാത്രമേ യു.എസ് ഭരണകൂടത്തിന് സാധിക്കുകയുള്ളു.
ഉത്തരവിനെ രൂക്ഷമായ ഭാഷയിലായിരുന്നു ട്രംപ് വിമര്‍ശിച്ചത്. ജഡ്ജിക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച ട്രംപ് ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ വിലക്കിയ നടപടി സ്റ്റേ ചെയ്ത തീരുമാനം വിഢിത്തമെന്ന് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും ട്രംപ് വ്യകതമാക്കിയിരുന്നു.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 60,000 പേരുടെ വിസ യു.എസ് റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."