വിദേശികളുടെ ആധിക്യം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് സാമ്പത്തിക വിദഗ്ധര്‍
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ ആധിക്യം വലിയ ഭീഷണി സൃഷ്ടിക്കുന്നതായി സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ജനസംഖ്യാ ഘടനയിലെ വിദേശികളുടെ ആധിക്യം അപായ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ അബ്ദുല്ല അല്‍അസ്സാഫ് പറഞ്ഞു. വിദേശികളുടെ ഒഴുക്ക് ഗള്‍ഫ് രാജ്യങ്ങളുടെ ജനസംഖ്യാ ഘടനയില്‍ ഗുരുതരമായ മാറ്റങ്ങളുണ്ടാക്കുകയാണ്. ഈ പ്രശ്നത്തിന് വിവേകത്തോടെയും വസ്തുനിഷ്ഠമായും പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയുടെ 20 ശതമാനമായി വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് നേരത്തെ ഗള്‍ഫ് തൊഴില്‍ മന്ത്രിമാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു രാജ്യവും ഇത് പാലിച്ചില്ല.
ആറു ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ അനുപാതം ഏറ്റവും കൂടുതല്‍ ഖത്തറിലും യു.എ.ഇയിലുമാണ്. ഈ രണ്ടു രാജ്യങ്ങളിലും ആകെ ജനസംഖ്യയുടെ 89 ശതമാനവും വിദേശികളാണ്. കുവൈത്തില്‍ വിദേശികള്‍ 69 ശതമാനവും ബഹ്റൈനില്‍ 52 ശതമാനവും ഒമാനില്‍ 46 ശതമാനവും സൗദിയില്‍ 33 ശതമാനവുമാണ്.
വിദേശ തൊഴിലാളികളുടെ ഉയര്‍ന്ന അനുപാതം സാമ്പത്തിക മേഖലയില്‍ നിരവധി നിഷേധാത്മക ഫലങ്ങളുണ്ടാക്കുന്നു. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധനവിനും പ്രാദേശിക തൊഴില്‍ വിപണികളില്‍ വിദേശികളുടെ ആധിപത്യത്തിനും സേവന മേഖലയില്‍ സമ്മര്‍ദം വര്‍ധിക്കുന്നതിനും വിദേശികളുടെ ആധിക്യം ഇടയാക്കുകയാണ്. ഗവണ്മെന്റ് സബ്സിഡികളും വിദേശികള്‍ പ്രയോജനപ്പെടുത്തുന്നു.
അതേസമയം ആശ്രിത ലെവി ബാധകമാക്കുകയും സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള ലെവി ഉയര്‍ത്തുകയും ചെയ്യുക വഴി വരും വര്‍ഷങ്ങളില്‍ വിദേശികളുടെ എണ്ണം കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഊദിയില്‍ നിലവില്‍ 90 ലക്ഷം വിദേശി തൊഴിലാളികളുണ്ട്. ഇത്രയും തൊഴിലാളികളെ നിലവില്‍ സമ്പദ് വ്യവസ്ഥക്ക് ആവശ്യമില്ല. അത്യാവശ്യമല്ലാത്ത തൊഴിലാളികളെ തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിസ അുവദിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."