മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ്
കൊച്ചി: ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റായി അഡ്വ. പി.എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന ഡി.വൈ.എഫ്.ഐ പത്താമതു ദേശീയസമ്മേളനത്തിലാണു തെരഞ്ഞെടുപ്പ്.
ബംഗാള്‍ സ്വദേശി അവോയ് മുഖര്‍ജിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 83 അംഗ കേന്ദ്ര കമ്മിറ്റിയേയും 25 അംഗ സെക്രട്ടേറിയറ്റിനെയും ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഹിമാചല്‍പ്രദേശില്‍നിന്നുള്ള ബല്‍ബീര്‍ പരാസര്‍ ആണ് ട്രഷറര്‍. സെന്‍ട്രല്‍ കമ്മിറ്റിയില്‍ 16 പേര്‍ വനിതകളാണ്. സെക്രട്ടേറിയറ്റിലേക്ക് അഞ്ചു വനിതകളെയും തെരഞ്ഞെടുത്തു.
എസ്.എഫ്.ഐയിലൂടെ സംഘടനാപ്രവര്‍ത്തനം ആരംഭിച്ച റിയാസ് ഡി.വൈ.എഫ്.ഐ കോട്ടൂളി യൂനിറ്റ് സെക്രട്ടറിയായാണു യുവജനപ്രസ്ഥാനത്തിലെത്തുന്നത്. 2016ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. 2009ല്‍ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. എം കെ രാഘവനെതിരേ നിസാരവോട്ടിനാണ് പരാജയപ്പെട്ടത്.
ബംഗാളില്‍ നിന്നുള്ള അവോയ് മുഖര്‍ജി ബകുറ ജില്ലാ സെക്രട്ടറിയായാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിലേക്കു വരുന്നത്. ബംഗളൂരുവില്‍ നടന്ന ഒന്‍പതാം അഖിലേന്ത്യാസമ്മേളനത്തില്‍ അഖിലേന്ത്യാ സെക്രട്ടറിയായി. അധ്യാപക ജീവിതം ഉപേക്ഷിച്ചാണ് സംഘടനാ പ്രവര്‍ത്തകനായത്. ബല്‍ബീര്‍ പരാസര്‍ ഡി.വൈ.എഫ്.ഐ ഹിമാചല്‍പ്രദേശ് സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.
സഞ്ജയ് പസ്വാന്‍, സയന്ദീപ് മിത്ര, എ.എന്‍ ഷംസീര്‍, പങ്കജ് ഘോഷ്, ദീപ (വൈസ് പ്രസിഡന്റുമാര്‍). പ്രീതി ശേഖര്‍, എം.സ്വരാജ്, ജമീര്‍ മൊള്ള, അമല്‍ ചക്രവര്‍ത്തി, എസ്. ബാല (ജോ. സെക്രട്ടറിമാര്‍). ബി. രാജശേഖര മൂര്‍ത്തി, ബിജോയ് കുമാര്‍, സൂര്യ റാവു, രാധേശ്യാം, ജാബര്‍ സിങ് റാര്‍, അമലേന്ദു ദേബ് വെര്‍മ, ശശി ഭൂഷന്‍, ജര്‍ന ദേബ് വെര്‍മ, മനീഷ, വിന്‍ത എന്നിവരാണു മറ്റു കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങള്‍. കേന്ദ്ര കമ്മിറ്റിയില്‍ ഒന്‍പതുപേര്‍ മലയാളികളാണ്. എം.സ്വരാജ്, എ.എന്‍ ഷംസീര്‍, പി.പി ദിവ്യ, നിതിന്‍ കണിച്ചേരി, കെ.ബിജു, എസ്.സതീഷ്, എ .എ റഹീം, വി.പി റജീന, വി.പി സാനു എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മലയാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."