HOME
DETAILS
MAL
ശബരിമല: നടവരവില്‍ 30 ലക്ഷത്തിന്റെ പഴയ നോട്ടുകള്‍
backup
February 05 2017 | 18:02 PM
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ഇക്കഴിഞ്ഞ മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ലഭിച്ച നടവരവില്‍ 30 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍. ആയിരത്തിന്റെ 880 നോട്ടുകളും അഞ്ഞൂറിന്റെ 4378 നോട്ടുകളും ഉള്‍പ്പെടെ 30,69,000 രൂപയുടെ നിരോധിത നോട്ടുകളാണ് ഇത്തവണ ലഭിച്ചത്. കേടായ 3,43,000- രൂപയുടെ നോട്ടുകളും ഉണ്ടായിരുന്നു.
ഇവ ചാക്കില്‍ കെട്ടി സീല്‍ ചെയ്ത് റിസര്‍വ് ബാങ്ക് അധികൃതരെ ഏല്‍പ്പിക്കാനുളള ക്രമീകരണങ്ങള്‍ ചെയ്തതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ തീര്‍ഥാടന കാലത്തെ ആകെ ഭണ്ഡാരം വരവ് 89,70,04,763 - രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ കാണിക്ക വരവിനെ അപേക്ഷിച്ച് രണ്ട് കോടി രൂപ കൂടുതലാണെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."