HOME
DETAILS

മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി ഇന്ന്; പ്രധാന ചര്‍ച്ച സംഘടനാ തെരഞ്ഞെടുപ്പ്

  
backup
February 05 2017 | 18:02 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d-2

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നു നടക്കുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയം സംഘടനാ തെരഞ്ഞെടുപ്പിലെ കാലതാമസം. ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ അക്കാര്യവും ചര്‍ച്ചയാകും.
തിരുവനന്തപുരത്ത് യോഗം നടത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇതിനിടയില്‍ അഹമ്മദിന്റെ നിര്യാണമുണ്ടായെങ്കിലും യോഗം മുന്‍ നിശ്ചയപ്രകാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് സംസ്ഥാന തലം വരെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ പഞ്ചായത്ത് തലത്തില്‍ പോലും പൂര്‍ത്തിയായിട്ടില്ല.


പഞ്ചായത്ത് തലത്തില്‍ പലയിടത്തും ഇനിയും തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. നിയോജക മണ്ഡലം തലത്തില്‍ പകുതിയോളം കമ്മിറ്റികളിലേക്കു മാത്രമാണ് ഇതുവരെ തെരഞ്ഞെടുപ്പ് നടന്നത്. അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള നടപടികളിലായിരിക്കും ചര്‍ച്ച കേന്ദ്രീകരിക്കുക.
പഞ്ചായത്ത് കൗണ്‍സില്‍ മുതല്‍ സംസ്ഥാന പ്രവര്‍ത്തകസമിതി വരെയുള്ള അംഗത്വത്തിന് പാര്‍ട്ടി പത്രത്തിന്റെ വാര്‍ഷിക വരിക്കാരാകണമെന്ന നിര്‍ബന്ധമാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനു പ്രധാന തടസ്സമായത്. പഞ്ചായത്ത് കൗണ്‍സില്‍ അംഗത്വത്തിലേക്കു വരുന്നയാള്‍ക്ക് എന്തെങ്കിലും കാരണവശാല്‍ വരിക്കാരനാകാന്‍ കഴിഞ്ഞില്ലെങ്കില്‍  ഒരാളെ ചേര്‍ത്തിയാലും മതി. ഉയര്‍ന്ന പാര്‍ട്ടി ഘടകങ്ങളില്‍ വരാന്‍ ആഗ്രഹിക്കുന്ന സജീവ പ്രവര്‍ത്തകരില്‍ പലരും പത്രത്തിന്റെ വരിക്കാരാവാന്‍ താല്‍പര്യം കാണിക്കാതിരിക്കുകയും വിവിധ ഘടകങ്ങള്‍ക്കു കീഴില്‍ നിശ്ചയിക്കപ്പെട്ട വരിക്കാരുടെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയുമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാവാതെവന്നു.  ചിലയിടങ്ങളിലെ വിഭാഗീയതയും കാലതാമസത്തിനു കാരണമായി. ഇതു പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.


മലപ്പുറത്ത് അഹമ്മദിനു പകരക്കാരനായി വരേണ്ടതാരെന്ന ചര്‍ച്ച പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ തുടങ്ങിയതിനാല്‍ അതു പ്രവര്‍ത്തകസമിതിയിലും കടന്നുവരും. എം.പി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ പേരുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുകേട്ടത്.
സ്ഥാനാര്‍ഥിത്വം ചര്‍ച്ചയ്ക്കു വരുമെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാവില്ല. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ചിത്രം പുറത്തുവരുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി കമ്മിറ്റിയായിരിക്കും അന്തിമ ധാരണയുണ്ടാക്കുക.     



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  2 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  3 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  3 days ago