HOME
DETAILS

തമിഴകത്ത് ഇനി പനീര്‍ശെല്‍വത്തിന്റെ ഭാവി

  
backup
February 05 2017 | 19:02 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%86%e0%b4%b2%e0%b5%8d

ചെന്നൈ: ശശികല മുഖ്യമന്ത്രി പദമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ ശെല്‍വം ഏത് പദവിയില്‍ തുടരുമെന്നത് തമിഴകത്ത് ഉയരുന്ന മുഖ്യമായ ചോദ്യമാണ്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രി സഭയിലെ രണ്ടാമനായി കഴിഞ്ഞ അദ്ദേഹത്തെ അവര്‍ ധനമന്ത്രിയായി നിയമിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ജയലളിത മാറി നിന്നപ്പോഴും അസുഖബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും മുഖ്യമന്ത്രിയായും ഭരണം നിയന്ത്രിച്ചു.
മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിഞ്ഞാലും അദ്ദേഹത്തെ ധനമന്ത്രിയായി ശശികല നിലനിര്‍ത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ പനീര്‍ ശെല്‍വം എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പാര്‍ട്ടിയിലെ പ്രബലമായ വിഭാഗം ശശികല മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്ന് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ സംഘടനാ തലം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളടക്കം 23പേരെ കഴിഞ്ഞ വെള്ളിയാഴ്ച ശശികല ഭാരവാഹികളായി നിയമിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. തുടര്‍ന്ന് 31ന് ശശികലയെ പാര്‍ട്ടി ജന.സെക്രട്ടറിയായി തെരഞ്ഞെടുത്തു. 62 കാരിയായ ശശികല ജയലളിതയുടെ നിഴലായിരുന്നു.
അതേസമയം കാലതാമസം വരുത്താതെ മുഖ്യമന്ത്രി പദം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ ശശികലയെ പ്രേരിപ്പിച്ചത് ഭര്‍ത്താവ് നടരാജനും കൂട്ടരുമാണെന്നാണ് വിവരം. ജല്ലിക്കെട്ട് വിഷയം കൈകാര്യം ചെയ്തതിലെ തന്ത്രങ്ങളും അന്തര്‍ സംസ്ഥാന നദീജലത്തര്‍ക്കത്തില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളും പനീര്‍ശെല്‍വത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവ് മന്നാര്‍ഗുഡി മാഫിയയെ അസ്വസ്ഥമാക്കിയിരുന്നു.
പനീര്‍ശെവല്‍വത്തിനുള്ള ജനകീയ പിന്‍തുണ വര്‍ധിച്ചാല്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ നീക്കം എളുപ്പമാവില്ലെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.
പനീര്‍ശെല്‍വം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവാണ്. ഇതിനിടയില്‍ ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാര്‍ ഈ മാസം 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുകയാണ്. ഈ വെല്ലുവിളിയും മുന്നില്‍ കണ്ടാണ് ശശികല തിരക്കിട്ട് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago