ജി.എസ്.ടി രജിസ്ട്രേഷന് 20 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ജി.എസ്.ടി രജിസ്ട്രേഷനായി ഈ മാസം 20 വരെ സാവകാശം ലഭിക്കും. പ്രൊവിഷണല്‍ ഐഡി ലഭിക്കുന്നതുമായി ഉയര്‍ന്ന ചില പരാതികള്‍ കൂടി പരിഗണിച്ച് കൊണ്ടാണ് പുതിയ സമയക്രമം അനുവദിച്ചിരിക്കുന്നത്. എല്ലാ വ്യാപാരികളും ഈ അവസരം ഉപയോഗിച്ച് ഫെബ്രുവരി 20ന് അകം തന്നെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
ഇതുവരെയും പ്രൊവിഷണല്‍ ഐഡി ലഭിക്കാതിരുന്ന മുപ്പതിനായിരത്തോളം വരുന്ന വ്യാപാരികള്‍ക്ക് വെബ്സൈറ്റ് വഴി അത് ലഭ്യമാക്കിയിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ 22 വരെ നീളുന്ന കുറഞ്ഞ കാലയളവ് കൊണ്ട് കേരളത്തില്‍ 50 ശതമാനത്തോളം രജിസ്ട്രേഷന് പൂര്‍ത്തികരിക്കാനായി. പല വ്യാപാരികളും രജിസ്ട്രേഷന് നടപടികള്‍ സാവധാനത്തിലാകാമെന്ന് കരുതി നീട്ടി വയ്ക്കുന്നത് ശരിയല്ല. ഇപ്പോള്‍ തന്നെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തികരിച്ചാല്‍, കാലവിളംബം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള എല്ലാ വ്യാപാരികളും ജി.എസ്.ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യേണ്ടതാണ്.
ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്സൈറ്റില്‍ (ംംം.സലൃമഹമമേഃല.െഴീ്.ശി) വ്യാപരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് കെ വാറ്റിസി (ഗഢഅഠകട)ലേക്ക് ലോഗിന്‍ ചെയ്യുക. അപ്പോള്‍ കെവാറ്റിസില്‍ ജി.എസ്.ടി എന്റോള്‍മെന്റിന് ആവശ്യമായ താത്കാലിക യൂസര്‍ എഡിയും പാസ്വേര്ഡും ലഭിക്കും. തുടര്‍ന്ന് ംംം.ഴിെ.ഴീ്.ശി എന്ന ജി.എസ്.ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ജി.എസ്.ടി പോര്‍ട്ടലില്‍ താത്കാലിക യൂസര്‍ ഐഡിയും പാസ്വേര്ഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടര്‍ന്ന് ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുക. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തുക.
എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് രേഖകള്‍ സ്കാന്‍ ചെയ്ത് ജി.എസ്.ടി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നല്‍കേണ്ടത് അനിവാര്യമാണ്. വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസുകളിലും ഹെകല്പ്പ് ഡെസക്കുകള് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. രജിസ്ട്രേഷന് സംബന്ധമായ എല്ലാവിധ സംശയ നിവാരണവും ഹെല്‍പ്പ് ഡസ്ക് മുഖേന നിര്വ്വഹിക്കാവുന്നതാണെന്നും വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."