ഇന്ത്യ എ മികച്ച നിലയില്‍
ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യ എയ്ക്കെതിരേ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍. ആദ്യ ദിനം എട്ടിന് 224 എന്ന സ്കോറിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ മറുപടി ബാറ്റിങില്‍ കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്ത് മികച്ച മറുപടി നല്കാന് ഇന്ത്യ എയ്ക്ക് സാധിച്ചു.
പ്രിയങ്ക് പഞ്ചല്‍(40*) ശ്രേയസ് അയ്യര്‍(29*) എന്നിവരാണ് ക്രീസില്‍. അഭിനവ് മുകുന്ദ്(16) ആണ് പുറത്തായ ബാറ്റ്സമാന്. ഒന്‍പതു വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന്റെ സ്കോറിനൊപ്പമെത്താന്‍ ടീമിന് 133 റണ്‍സ് മാത്രം മതി.
നേരത്തെ സൗമ്യ സര്‍ക്കാര്‍(52) മുഷ്ഫിഖുര്‍ റഹീം(58) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. സാബിര്‍ റഹ്മാന്(33) മറ്റൊരു പ്രധാന സ്കോറര്‍. ഇന്ത്യ എയ്ക്ക് വേണ്ടി അനികേത് ചൗധരി നാലു വിക്കറ്റ് വീഴ്ത്തി. ചാമ മിലിന്ദ്, വിജയ് ശങ്കര്‍, ഷഹബാസ് നദീം, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."