HOME
DETAILS
MAL
ഡേവിസ് കപ്പ്: ഇന്ത്യക്ക് ജയം
backup
February 05 2017 | 19:02 PM
പൂനെ: ഡേവിസ് കപ്പിലെ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് ജയം. 4-1നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. രാംകുമാര്‍ രാമനാഥനാണ് ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ജയം നേടിയത്.
നേരിട്ടുള്ള സെറ്റുകള്‍ ജോസ് സ്റ്റാഥത്തെയാണ് രാംകുമാര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-1, 6-0. ജയത്തോടെ രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനുമായി പോരാടാനുള്ള അവസരവും ടീമിന് ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്-വിഷ്ണു വര്‍ധന്‍ ജോഡിയെ പരാജയപ്പെടുത്തി ഇന്ത്യയെ ഞെട്ടിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിരുന്നു. എന്നാല്‍ രാംകുമാറിന്റെ ജയം ഇന്ത്യക്ക് മത്സരം അനുകൂലമാക്കുകയായിരുന്നു.
യൂകി ഭാംബ്രിയും സ്റ്റാഥവും തമ്മിലുള്ള ഗ്രൂപ്പിലെ അവസാന മത്സരത്തിലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."