സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുടെ കുറവ്: പൊതു ആരോഗ്യ മേഖല പ്രതിസന്ധിയില്‍
കൊല്ലം: സംസ്ഥാനത്തെ പൊതു ആരോഗ്യ മേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുടെ കുറവുമൂലം പ്രതിസന്ധി വര്‍ധിക്കുന്നു. ഹൃദ്രോഗചികിത്സ, നാഡീചികിത്സ, വൃക്കരോഗ നിര്‍ണയം തുടങ്ങിയ വിഭാഗങ്ങള്‍ക്കൂടി പൊതു ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും മാനസിക രോഗികള്‍ക്കും വയോജനങ്ങള്‍ക്കും മറ്റുമായി പ്രത്യേകം ക്ലിനിക്കുകള്‍ ആരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നുതുടങ്ങി. കേരളത്തില്‍ ഇപ്പോള്‍ ഒരു ഡോക്ടര്‍ക്കു എഴുന്നൂറ് രോഗികള്‍ എന്നതാണ് ജനസംഖ്യാനുപാതം. മിക്ക വികസിത രാജ്യങ്ങള്‍ക്കും തുല്യമാണിത്.
എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഹൃദ്രോഗങ്ങളും മറ്റു ജീവിത ശൈലീരോഗങ്ങളും കൂടുതലായി കാണപ്പെടുന്നുണ്ട്. അക്കാരണത്താല്‍ കേരളത്തിലെ പൊതു ആരോഗ്യ മേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിവരുകയാണ്. കൂടുതല്‍ മെഡിക്കല്‍ കോളജുകളേക്കാള്‍ മികച്ച സൗകര്യങ്ങളുള്ള സര്‍ക്കാരാശുപത്രികളാണ് പുതിയ കാലത്തിനു അഭികാമ്യമായിട്ടുള്ളത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പഠിപ്പിച്ചു തുടങ്ങാത്ത പുതിയ മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളോ ആക്കി മാറ്റുന്നതു കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനപ്രദമാകുകയും ചെയ്യും. ഇപ്പോള്‍ ആകെ ബജറ്റിന്റെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പല വികസിത, വികസ്വര രാജ്യങ്ങളിലും ഇത് 10 ശതമാനത്തിനും മുകളിലാണ്. ഇന്ത്യയില്‍ത്തന്നെ ഡല്‍ഹി സര്‍ക്കാര്‍ 15 ശതമാനം തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളുടെയും പഠന നിലവാരത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇല്ലാതെവന്നതാണ് മെഡിക്കല്‍ ഓഡിറ്റ് എന്ന ആവശ്യം ഉയരാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."