കേരളത്തില്‍ നാളെ മുതല്‍ ഇ-വേബില്‍
തിരുവനന്തപുരം: രാജ്യത്തെ വാണിജ്യ ചരക്ക് നീക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇ-വേബില്‍ സംവിധാനം കേരളത്തില്‍ നാളെ പ്രവര്‍ത്തനക്ഷമമാകും. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് അടുത്ത മാസം ഒന്ന് മുതല്‍ രാജ്യത്തൊട്ടാകെ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് നാളെ മുതല്‍ കേരളത്തില്‍ നടപ്പില്‍ വരുന്നത്. ഇ-വേബില്‍ നിയമപരമായ ഉത്തരവാദിത്വം ആകുന്നതിന് മുന്‍പുതന്നെ പുതിയ സംവിധാനം വ്യാപാരികള്‍ക്ക് പരിചയിക്കുന്നതിനാണ് നാളെ തന്നെ കേരളത്തില്‍ ആരംഭിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇ-വേബില്‍ സംവിധാനത്തില്‍ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്ക് നീക്ക വിവരങ്ങള്‍ വെരിഫിക്കേഷന്‍ കൂടാതെ തന്നെ മൂല്യമുള്ള രേഖയായി മാറും. ചരക്ക് വില്‍ക്കുന്ന ആളിനാണ് ഇ-വേബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം. എന്നാല്‍, വില്‍ക്കുന്ന ആള്‍ ഇ-വേബില്‍ എടുക്കുന്നില്ലെങ്കില്‍ വാങ്ങുന്ന ആളിനോ, ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇ-വേബില്‍ എടുക്കാവുന്നതാണ്.
വ്യാപാരികളുടെ സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തയാറായിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌കുകളുടെ ഫോണ്‍ നമ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."