സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ കാര്‍ഷിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം, ശ്രമശക്തി, കൃഷി വിജ്ഞാന്‍, ക്ഷോണിസംരക്ഷണ, ക്ഷോണിപരിപാലക്, ക്ഷോണി മിത്ര, ക്ഷോണി രത്‌ന, കര്‍ഷകഭാരതി, ഹരിതകീര്‍ത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡന്‍സ് അസോസിയേഷന്‍, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്‌സ്യല്‍ നഴ്‌സറി, കര്‍ഷകതിലകം (സ്‌കൂള്‍ വിദ്യാര്‍ഥിനി), കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ഥി), മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കര്‍ഷക പ്രതിഭ, മികച്ച കോളജ് കര്‍ഷക പ്രതിഭ, മികച്ച ഫാം ഓഫിസര്‍, മികച്ച ജൈവകര്‍ഷകന്‍, കര്‍ഷകമിത്ര തുടങ്ങി 30 അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ കൃഷിഭവനുകളില്‍ സ്വീകരിക്കുന്നതായിരിക്കും. കൃഷിഭവനുകള്‍ക്കും പഞ്ചായത്തിനും കര്‍ഷകരെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാം. ക്ഷോണി സംരക്ഷണ അപേക്ഷകള്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ക്ക് അയക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."