HOME
DETAILS

ജാമിഅ നൂരിയ്യ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി

  
backup
January 10 2018 | 19:01 PM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8-4


പെരിന്തല്‍മണ്ണ: തെന്നിന്ത്യയിലെ ഉന്നത മതകലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 55ാം വാര്‍ഷിക, 53ാം സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി. 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ 25 സെഷനുകളിലായി നൂറിലേറെ പ്രഭാഷണങ്ങളും പ്രബന്ധ അവതരണങ്ങളും നടക്കും.
സമ്മേളന മുന്നൊരുക്കത്തിന്റെ ഭാഗമായി 16ന് രാവിലെ 10.30ന് ആതിഥേയ സംഗമം നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ജാമിഅഃ ദര്‍സ് ഫെസ്റ്റിന്റെ ഫൈനല്‍ സെഷന്‍ വൈകിട്ട് ഏഴിന് ആരംഭിക്കും.
17ന് വൈകിട്ട് 3.30ന് സിയാറത്തിന് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. നാലിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. 4.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മൗലാനാ മുഹിബ്ബുല്ലാ അല്‍ മദനി (ന്യൂഡല്‍ഹി) ഉദ്ഘാടനം ചെയ്യും.
പി. കുഞ്ഞാണി മുസ്‌ലിയാര്‍, എം.ഐ ഷാനവാസ് എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഹകീം ഫൈസി ആദൃശ്ശേരി, അഡ്വ. യു.എ ലത്തീഫ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പ്രസംഗിക്കും. ആറിന് നടക്കുന്ന ഹോണറിങ് സെഷന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന്‍ ഉദ്ഘാടനം ചെയ്യും.
7.30ന് നമ്മുടെ വിശ്വാസം എന്ന വിഷയത്തില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഗഫൂര്‍ അന്‍വരി, മുസ്തഫ അശ്‌റഫി, എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ ഫൈസി വടക്കുമുറി ക്ലാസെടുക്കും.
18ന് രാവിലെ പത്തിന് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ഇടപാടുകള്‍, ഖുര്‍ആനിന്റെ അമാനുഷികത എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്ക് ജാമിഅയിലെ വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന അലുംനി മീറ്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, കെ.എ റഹ്മാന്‍ ഫൈസി പ്രസംഗിക്കും.
വൈകിട്ട് 4.30ന് നടക്കുന്ന തസവ്വുഫ് സമ്മേളനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യപ്രഭാഷണം നടത്തും. ബശീര്‍ ഫൈസി ദേശമംഗലം, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രസംഗിക്കും.
വൈകിട്ട് ഏഴിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ സംസ്ഥാന സംഗമം നടക്കും.സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിക്കും.
19ന് രാവിലെ പത്തിന് എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. പി.കെ ഗോപി മുഖ്യാതിഥിയായിരിക്കും. അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഹ്മദ് ഫൈസി കക്കാട് പ്രസംഗിക്കും. വൈകിട്ട് നാലിന് നടക്കുന്ന ദേശീയ സെമിനാര്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഫാസിസവും ജനാധിപത്യവും എന്ന വിഷയത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കെ.ഇ ഇസ്മാഈല്‍, എ. സജീവന്‍, അബ്ദുല്‍ ലത്തീഫ് നഹ (ദ ഹിന്ദു), സത്താര്‍ പന്തലൂര്‍, അഡ്വ. ഫൈസല്‍ ബാബു, ഡോ.സുബൈര്‍ ഹുദവി, ഡോ. ഇസ്മാഈല്‍ ഫൈസി കായണ്ണ പ്രസംഗിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന 'ധൈഷണികം' സെഷന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. അഡ്വ. എം. ഉമര്‍ എം.എല്‍.എ, ടി.വി ഇബ്‌റാഹിം എം.എല്‍.എ പ്രസംഗിക്കും. റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ വിഷയമവതരിപ്പിക്കും.
20ന് രാവിലെ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സി. മമ്മൂട്ടി എം.എല്‍.എ, രങ്കേഷ് കടവത്ത്, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഡോ. നാട്ടിക മുഹമ്മദലി പ്രസംഗിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന മോട്ടിവേഷന്‍ സെഷന്‍ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. കെ. മുരളീധരന്‍ എം.എല്‍.എ, സി. മമ്മൂട്ടി എം.എല്‍.എ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.എം ഫിറോസ്ഖാന്‍, ഡോ. അബ്ദുല്‍ മജീദ് പ്രസംഗിക്കും.
വേദി രണ്ടില്‍ രാവിലെ പത്തിന് മുദരിസ് സമ്മേളനം നടക്കും. കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹ്മാന്‍ ഫൈസി പ്രസംഗിക്കും. വൈകിട്ട് നാലിന് നടക്കുന്ന ഗ്രാന്റ് സല്യൂട്ട് ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബു ഹൈജ ഉദ്ഘാടനം ചെയ്യും. ഡോ. സിദ്ദീഖ് അഹ്മദ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി, വി.കെ ഇബ്‌റാഹിം കുഞ്ഞ് എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന ദഅ്‌വാ സമ്മേളനം ഡോ. ബന്ദര്‍ അബ്ദുല്ല അനസി ഉദ്ഘാടനം ചെയ്യും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷനാകും. ളിയാഉദ്ദീന്‍ ഫൈസി, മുഹമ്മദ് ഫൈസി ഓണംപിള്ളി, പുത്തനഴി മൊയ്തീന്‍ ഫൈസി പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന ശാക്തീകരണ സമ്മേളനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എസ്.വി മുഹമ്മദലി നേതൃത്വം നല്‍കും. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, സി.പി സൈതലവി, സി.എച്ച് ത്വയ്യിബ് ഫൈസി, മുസ്തഫ മുണ്ടുപാറ, മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും. രാവിലെ പത്തിന് വേദി രണ്ടില്‍ കന്നട സംഗമം നടക്കും.
ഉച്ചക്ക് ഒന്നിന് നടക്കുന്ന നാഷനല്‍ മിഷന്‍ കോണ്‍ഫറന്‍സ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. റശീദലി തങ്ങള്‍ അധ്യക്ഷനാകും. മൗലാനാ ഖമറുസ്സമാന്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് നടക്കുന്ന മുനാഖശ അറബിക് സമ്മേളനം ഡോ. അബ്ദുറഹ്മാന്‍ ശമ്മരി ഉദ്ഘാടനം ചെയ്യും. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനാകും. വൈകിട്ട് മൂന്നിന് ജന.ബോഡിയും നാലിന് സ്ഥാന വസ്ത്ര വിതരണവും നടക്കും. അഞ്ചിന് നടക്കുന്ന മൗലിദ് സദസ്സിന് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ നേതൃത്വം നല്‍കും.
വൈകിട്ട് 6.30ന് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago