HOME
DETAILS
MAL
തോട്ടപ്പള്ളി സ്പില്‍വേ: അറ്റകുറ്റപണി തീര്‍ക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
backup
May 28 2016 | 18:05 PM
തിരുവനന്തപുരം: തോട്ടപ്പള്ളി സ്പില്വേയോട് ചേര്‍ന്ന് പടിഞ്ഞാറുവശത്തുള്ള നടപ്പാതയുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍ദേശം നല്കി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനം ഇടിച്ച് തകര്‍ന്നുകിടക്കുന്ന ഈ നടപ്പാത പലതവണ ആവശ്യപ്പെട്ടിട്ടും നന്നാക്കിയിട്ടില്ല.
ഇതോടൊപ്പം വളര്‍ന്നു നില്ക്കുന്ന കാടുകള്‍ വെട്ടിതെളിച്ച് കുട്ടികള്‍ക്കടക്കം സഞ്ചരിക്കുവാനും വഴി വിളക്കുകള്‍ കൃത്യമായി തെളിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."