HOME
DETAILS

അതിരൂപതയിലെ ഭൂമി ഇടപാട്: അഞ്ചംഗ കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി

  
backup
January 10 2018 | 19:01 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-3


കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സിനഡ് നിയോഗിച്ച അഞ്ചംഗ കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി. വിവാദ വിഷയങ്ങളില്‍ രമ്യമായ പരിഹാരം കാണാന്‍ വൈദിക സമതി അംഗങ്ങള്‍ ധാരണയിലെത്തി. പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ വൈദിക സമിതി നിര്‍ദേശിച്ച അന്വേഷണ കമ്മിറ്റിയുടെ അന്തിമറിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വൈദിക സമിതി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മെത്രാന്മാര്‍ ചോദിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനഡിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉചിതവും ക്രിയാത്മകവുമായ നടപടികള്‍ ഉടനുണ്ടാവുമെന്നു കമ്മിറ്റി കണ്‍വീനര്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ വൈദിക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
അന്വേഷണ റിപ്പോര്‍ട്ട് പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശാന്‍ സഹായിച്ചെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ദിനാള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago